ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെടുന്നതില്‍ നിന്നും തന്നെ പലതവണ ധോണി രക്ഷിച്ചിട്ടുണ്ടെന്ന് കൊഹ്‍ലി
ധോണിയുടെ പകരക്കാരനായി ഇന്ത്യയുടെ നായകനാകുക എന്നത് വലിയ വെല്ലുവിളിയാണ്. എംഎസ് ധോണി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നായകനെന്നാകും ആരിലും ഉണ്ടാകുന്ന ആദ്യ ചിന്ത. ധോണിയെ മറ്റൊരു തരത്തില്‍ കാണുക
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും താന്‍ ഒഴിവാക്കപ്പെടുമായിരുന്ന നിരവധി അവസരങ്ങളില്‍ ധോണി രക്ഷകനായി വന്നിട്ടുണ്ടെന്ന് ഏകദിന ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനത്തെത്തിയ വിരാട് കൊഹ്‍ലി. ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കൊഹ്‍ലി ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന, ടെസ്റ്റ് കരിയറിന്‍റെ തുടക്ക കാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാനാകാതിരുന്ന കൊഹ്‍ലിക്ക് ടീമിലെ സ്ഥിരം സ്ഥാനം പലപ്പോഴും ഒരു വെല്ലുവിളിയായിരുന്നു. എന്നാല്‍ കൊഹ്‍ലിയുടെ കഴിവുകളില്‍ ധോണി പ്രകടിപ്പിച്ച വിശ്വാസമാണ് മിക്കപ്പോഴും താരത്തിന്‍റെ രക്ഷക്കെത്തിയത്.
എന്നെ സംബന്ധിച്ചിടത്തോളം കരിയറിലെ ആദ്യ നാളുകളിലെ വഴികാട്ടിയും അവസരങ്ങള്‍ തുറന്നു തന്ന വ്യക്തിയുമാണ്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ വളരാന്‍ എനിക്ക് ആവശ്യമായ സമയം ലഭിച്ചത് ധോണി ഉള്ളതിനാലാണ്. ടീമില്‍ നിന്നും പുറത്താക്കപ്പെടുമായിരുന്ന ഒന്നിലേറെ അവസരങ്ങളില്‍ രക്ഷക്കെത്തിയതും അദ്ദേഹമായിരുന്നു. - കൊഹ്‍ലി പറഞ്ഞു. ധോണിയുടെ പകരക്കാരനായി ഇന്ത്യയുടെ നായകനാകുക എന്നത് വലിയ വെല്ലുവിളിയാണ്. എംഎസ് ധോണി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നായകനെന്നാകും ആരിലും ഉണ്ടാകുന്ന ആദ്യ ചിന്ത. ധോണിയെ മറ്റൊരു തരത്തില്‍ കാണുക എളുപ്പമല്ല. എന്നെ സംബന്ധിച്ചിടത്തോളം എന്നും നായകനാണ് ധോണി.