സച്ചിന്റെ മനോഹര ഇന്നിംഗ്സിന് മധുരപ്പതിനെട്ട്; വീഡിയോ കാണാം
ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് പുറമേ ന്യൂസിലാന്റും പങ്കെടുത്ത ത്രിരാഷ്ട്രകപ്പിന്റെ അവസാന ലീഗ് മത്സരം ആസ്‌ട്രേലിയക്കെതിരെ. ആദ്യ മൂന്ന് കളികളും ജയിച്ച ഓസീസ് ഫൈനലിന് യോഗ്യത നേടിയിരുന്നു. ഇന്ത്യയ്ക്ക് ഫൈനലിലെത്തണമെങ്കില്‍ മികച്ച റണ്‍റേറ്റില്‍ കീവികളെ പിന്നിലാക്കണമായിരുന്നു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗിസിന് മധുരപതിനെട്ട്. മണല്‍ക്കാറ്റ് വീശിയടിച്ച ഷാര്‍ജ സ്റ്റേഡിയത്തില്‍ നടന്ന കൊക്കൊകോള കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ച 143 റണ്‍സിന് പ്രത്യേകതകളേറെ. 49 ഏകദിന സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ കരിയറിലെ 14-ാമത്തെ സെഞ്ച്വറിയായിരുന്നു പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1998 ഏപ്രില്‍ 22ന് ഷാര്‍ജയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയത്. മികച്ച പ്രകടനം നടത്തുമ്പോള്‍ പ്രായം വെറും 24 വയസായിരുന്നു. അന്ന് കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഓസ്ട്രലിയന്‍ താരം ടോണി ഗ്രയ്ക്ക് സച്ചിനെ വിശേഷിപ്പിച്ചത് ഇതിഹാസ താരമെന്നായിരുന്നു.
ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് പുറമേ ന്യൂസിലാന്റും പങ്കെടുത്ത ത്രിരാഷ്ട്രകപ്പിന്റെ അവസാന ലീഗ് മത്സരം ആസ്‌ട്രേലിയക്കെതിരെ. ആദ്യ മൂന്ന് കളികളും ജയിച്ച ഓസീസ് ഫൈനലിന് യോഗ്യത നേടിയിരുന്നു. ഇന്ത്യയ്ക്ക് ഫൈനലിലെത്തണമെങ്കില്‍ മികച്ച റണ്‍റേറ്റില്‍ കീവികളെ പിന്നിലാക്കണമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മൈക്കിള്‍ ബവന്റെ സെഞ്ച്വറിയുടെയും സ്റ്റീവോയുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ 50 ഓവറില്‍ 284 റണ്‍സിലെത്തി. വീശിയടിച്ച മണല്‍കാറ്റില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 44 ഓവറില്‍ 276ആയി പുനര്‍ നിശ്ചയിച്ചു. ന്യൂസിലാന്റിനെ റണ്‍റേറ്റില്‍ മറികടക്കണമെങ്കില്‍ 237 റണ്‍സെങ്കിലും ഇന്ത്യക്ക് നേടണമായിരുന്നു. എന്നാല്‍ സൗരവ് ഗാംഗുലി അടക്കമുളള മുന്‍നിര താരങ്ങള്‍ കൂടാരംകയറിയപ്പോള്‍ ഇന്ത്യ പുറത്താകുമെന്ന ഭീതിയുണര്‍ത്തി. എങ്കിലും പ്രതീക്ഷകള്‍ സജീവമാക്കി സച്ചിന്‍ ക്രീസിലുണ്ട്. ഷെയിന്‍വോണിനെ പലവട്ടം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്തെക്ക് പായിച്ച് സച്ചിന്‍ സ്‌കോറിംഗിന്റെ വേഗതകൂട്ടി. വിജയലക്ഷ്യത്തിലേക്ക് പോകുന്നതിനേക്കാള്‍ ഫൈനലിന് യോഗ്യത നേടുവാനാണ് സച്ചിന്‍ ശ്രമിച്ചത്. 111 പന്തില്‍ സെഞ്ച്വറി കണ്ടെത്തിയ സച്ചിന്‍ പിന്നീട് ഫൈനല്‍ബര്‍ത്തും സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. അവസാന മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും ഫൈനലില്‍ വീണ്ടും മികച്ച ഇന്നിംഗ്‌സിലൂടെ സച്ചിന്‍ കൊക്കോകോള കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇന്നും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി ഷാര്‍ജയിലെ സച്ചിന്റെ പ്രകടനത്തെ വിലയിരുത്തുന്നു.