ക്രിക്കറ്റ് താരങ്ങളുടെ ജീവിതകഥ സിനിമയാക്കുന്നതില്‍ വിശ്വാസമില്ല; ധോണിയെ ഉന്നംവെച്ച് ഗംഭീറിന്റെ ഒളിയമ്പ്

Update: 2018-05-11 10:16 GMT
Editor : Alwyn K Jose
ക്രിക്കറ്റ് താരങ്ങളുടെ ജീവിതകഥ സിനിമയാക്കുന്നതില്‍ വിശ്വാസമില്ല; ധോണിയെ ഉന്നംവെച്ച് ഗംഭീറിന്റെ ഒളിയമ്പ്
Advertising

ക്രിക്കറ്റ് താരങ്ങളുടെ ജീവിത അടിസ്ഥാനമാക്കി സിനിമയൊരുക്കുന്നതിനെ വിമര്‍ശിച്ച് ഗൌതം ഗംഭീര്‍.

ക്രിക്കറ്റ് താരങ്ങളുടെ ജീവിതകഥ അടിസ്ഥാനമാക്കി സിനിമയൊരുക്കുന്നതിനെ വിമര്‍ശിച്ച് ഗൌതം ഗംഭീര്‍. രാജ്യത്തിന് മികച്ച സംഭാവന നല്‍കിയ അര്‍ഹതയുള്ളവരെക്കുറിച്ചാണ് സിനിമയെടുക്കേണ്ടതെന്ന് ഗംഭീര്‍ പറഞ്ഞു. ക്രിക്കറ്റര്‍മാരുടെ ജീവിതകഥ വെള്ളിത്തിരയില്‍ എത്തിക്കുന്നതിനോട് യോജിപ്പില്ല. ക്രിക്കറ്റ് താരങ്ങളെക്കാള്‍ രാജ്യത്തിനു വേണ്ടി കൂടുതല്‍ ത്യാഗങ്ങള്‍ സഹിച്ചവര്‍ ഇവിടെയുണ്ടെന്നിരിക്കെ അര്‍ഹരായവര്‍ക്കാണ് പരിഗണന നല്‍കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു. മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കുന്ന എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ ഉടന്‍ പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെ ഗംഭീര്‍ ക്രിക്കറ്റര്‍മാരുടെ ജീവിതകഥക്കെതിരെ വിമര്‍ശം ഉന്നയിച്ചത്. സെപ്തംബര്‍ 30 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. കഴിഞ്ഞ കുറേ കാലങ്ങളായി ഗംഭീറും ധോണിയും തമ്മിലുള്ള അകല്‍ച്ച ക്രിക്കറ്റ് ലോകത്ത് പരസ്യമാണ്. ദുലീപ് ട്രോഫിയില്‍ റണ്‍മഴ ഒഴുക്കിയിട്ടും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടംനേടാന്‍ ഗംഭീറിന് കഴിഞ്ഞില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News