ലോക ഫുട്ബോളര്‍ പുരസ്കാരം കിട്ടിയില്ലെന്ന് കരുതി മരിക്കാന്‍ പോകുന്നില്ല: നെയ്‍മര്‍

Update: 2018-05-17 16:04 GMT
Editor : Sithara
ലോക ഫുട്ബോളര്‍ പുരസ്കാരം കിട്ടിയില്ലെന്ന് കരുതി മരിക്കാന്‍ പോകുന്നില്ല: നെയ്‍മര്‍
Advertising

വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല ഫുട്ബോള്‍ കളിക്കുന്നതെന്ന് ബ്രസീലിയന്‍ താരം നെയ്മര്‍.

വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല ഫുട്ബോള്‍ കളിക്കുന്നതെന്ന് ബ്രസീലിയന്‍ താരം നെയ്മര്‍. ലോക ഫുട്ബോളര്‍ പുരസ്കാരം കിട്ടിയില്ല എന്നതുകൊണ്ട് താന്‍ മരിക്കാന്‍ പോകുന്നില്ലെന്നും നെയ്മര്‍ പറഞ്ഞു.

സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് നെയ്മര്‍ ഫുട്ബോള്‍ കളിക്കുന്നതെന്ന് നേരത്തെ ആക്ഷപമുണ്ടായിരുന്നു. സ്പാനിഷ് ലീഗിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ വിമര്‍ശകര്‍ക്കെതിരെ രംഗത്തെത്തിയത്. ബാലന്‍ദ്യോര്‍ പുരസ്ക്കാരമെന്നത് ഏതൊരു ഫുട്ബോള്‍ താരവും വിലമതിക്കുന്നതാണ്. പുരസ്കാരം ലഭിച്ചില്ല എന്നതുകൊണ്ട് നിരാശപ്പെടന്‍ താനില്ലെന്നും നെയ്മര്‍ പറഞ്ഞു.

ടീമിന്‍റെ ജയത്തിനായാണ് താന്‍ കളിക്കുന്നതെന്നും വ്യക്തിഗതനേട്ടങ്ങള്‍ക്ക് വേണ്ടിയല്ലെന്നും നെയ്മര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. ഇത്തവണത്തെ ബാലന്‍ദ്യോര്‍ പുരസ്കാരത്തിനുളള ചുരുക്ക പട്ടികയിലെ മുന്നില്‍ ഇടംപിടിക്കാന്‍ ഈ ബാഴ്സ താരത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം അന്തിമ പട്ടിക വരെയെത്തിയെങ്കിലും അവസാന നിമിഷം സഹതാരം കൂടിയായ മെസി ജേതാവാകുകയായിരുന്നു.

സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്കും തനിക്കും ഇനിയുമേറെ മുന്നേറാനുണ്ടെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News