റാഞ്ചിയില്‍ കളി കാണാന്‍ ധോണിയും: കയ്യടികളോടെ കാണികള്‍
ധോണി ടെസ്റ്റില്‍നിന്ന് വിരമിച്ചതിന് ശേഷമാണ് റാഞ്ചിയില്‍ ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരം നടക്കുന്നത്
സ്വന്തം നാട്ടില്‍ ആദ്യമായി വിരുന്നെത്തിയ ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കാണാന്‍ നാട്ടുകാരന് കൂടിയായ സാക്ഷാല്‍ മഹേന്ദ്ര സിങ് ധോണിയും. ക്യാപ്റ്റനായി സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാന്‍ ധോണിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. ധോണി ടെസ്റ്റില്‍നിന്ന് വിരമിച്ചതിന് ശേഷമാണ് റാഞ്ചിയില്‍ ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ വിട്ട് നില്‍ക്കാനൊന്നും ധോണിക്ക് മനസില്ല.
കളിക്കാരനല്ലെങ്കില്‍ കാഴ്ചക്കാരനായി തന്നെ ധോണി കോഹ്ലിയുടെ സംഘത്തെ പിന്തുണക്കാനെത്തി. കൈയടികളോടെയാണ് ധോണിയെ ആരാധകര്‍ വരവേറ്റത്. വിജയ്ഹസാരെ ട്രോഫി സെമിയില്‍ ബംഗാളിനോട് തോറ്റ് ധോണിയുടെ ജാര്‍ഖണ്ഡ് ടീം പുറത്തായിരുന്നു. പിന്നാലെയാണ് ധോണി നാട്ടിലെത്തിയത്. നേരത്തെ മത്സം തുടങ്ങുന്നതിന് മുമ്പ് ധോണി റാഞ്ചിയിലെ ക്യൂറേറ്ററുമായി സംസാരിച്ചിരുന്നു. ഇതിനെ ചിലര്‍ വിവാദമാക്കിയിരുന്നു.