ധോണിയല്ല, കൊഹ്‍ലിയാണ് മികച്ച ഫിനിഷറെന്ന് ഗംഭീര്‍

Update: 2018-05-27 15:03 GMT
Editor : admin
ധോണിയല്ല, കൊഹ്‍ലിയാണ് മികച്ച ഫിനിഷറെന്ന് ഗംഭീര്‍
Advertising

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സമകാലികരാണ് ഗംഭീറും സെവാഗുമെല്ലാം. ടീമിനു പുറത്തുപോയതിനു ശേഷം ഗംഭീറും ധോണിയും തമ്മിലുള്ള പിണക്കം പരസ്യമായി. അവസരം കിട്ടുമ്പോഴൊക്കെ ധോണിയെ ഗുണദോഷിക്കാനും ഗംഭീര്‍ മറക്കാറില്ല. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വിശേഷണം വഹിക്കുന്നത് നായകന്‍ എംഎസ് ധോണി തന്നെയാണ്.

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സമകാലികരാണ് ഗംഭീറും സെവാഗുമെല്ലാം. ടീമിനു പുറത്തുപോയതിനു ശേഷം ഗംഭീറും ധോണിയും തമ്മിലുള്ള പിണക്കം പരസ്യമായി. അവസരം കിട്ടുമ്പോഴൊക്കെ ധോണിയെ ഗുണദോഷിക്കാനും ഗംഭീര്‍ മറക്കാറില്ല. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വിശേഷണം വഹിക്കുന്നത് നായകന്‍ എംഎസ് ധോണി തന്നെയാണ്. എന്നാല്‍ ജയിക്കുമെന്ന് ഉറപ്പായ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി കളി ജയിപ്പിക്കാന്‍ കാണിക്കുന്ന ധോണിയുടെ മിടുക്ക് സോഷ്യല്‍മീഡിയയും കഴിഞ്ഞ കുറേ ദിവസങ്ങളായി ആഘോഷിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഗംഭീറിന്റെ വക പുതിയ പരാമര്‍ശം.

തന്റെ വിലയിരുത്തല്‍ പ്രകാരം ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണിയല്ല, വിരാട് കൊഹ്‍ലിയാണെന്ന് ഗംഭീര്‍ പറയുന്നു. മികച്ച ഫിനിഷര്‍ എന്ന വിശേഷണം ധോണിക്ക് മേല്‍ ചാര്‍ത്തി നല്‍കിയത് മാധ്യമങ്ങളാണ്. തന്റെ അഭിപ്രായത്തില്‍ കൊഹ്‍ലിയാണ് മികച്ച ഫിനിഷര്‍. ഓപ്പണര്‍ക്കും കളിയില്‍ ഫിനിഷറാകാന്‍ കഴിയും. അതിന് ആറോ ഏഴോ നമ്പറില്‍ ബാറ്റിങിന് ഇറങ്ങണമെന്നില്ല. നായകന്‍ എന്ന നിലയില്‍ ബാറ്റിങ് ഓര്‍ഡറില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മുകളിലേക്ക് കയറാനും താഴേക്ക് ഇറങ്ങാനുമൊക്കെ ധോണിക്ക് കഴിവുണ്ട്. തനിക്ക് അനുകൂലമായി ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്താനും ധോണി ശ്രദ്ധിക്കാറുണ്ട്. വിക്കറ്റ് കീപ്പര്‍ - ബാറ്റ്സ്‍മാന് ഏറ്റവും യോജിച്ച ബാറ്റിങ് സ്ഥാനം ആറാമതോ ഏഴാമതോ ആണെന്നും ഗംഭീര്‍ പറയുന്നു. ലോകകപ്പുകള്‍ ജയിക്കണമെങ്കില്‍ മികച്ചൊരു നായകന്‍ ടീമിന് വേണം. പദ്ധതിയൊരുക്കേണ്ടത് നായകനാണ്, എന്നാല്‍ അത് കളിക്കളത്തില്‍ നടപ്പാക്കേണ്ടത് ബാക്കി 10 കളിക്കാരാണെന്നും ഗംഭീര്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News