നെയ്മര്‍ പി.എസ്.ജിയിലേക്ക്
Update: 2018-05-27 09:43 GMT
193 മില്യണ്‍ യൂറോ (ഏകദേശം 1450 കോടി രൂപ) നല്കിയാല് പി.എസ്.ജിക്ക് വിട്ടുകൊടുക്കേണ്ടി വരും
ബാഴ്സലോണയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ അടുത്ത സീസണില്‍ പാരീസ് ക്ലബ്ബായ പാരീസ് സെയ്ന്റ് ജെര്മ്മയ്നി(പി.എസ്.ജി)ലേക്ക് കൂറുമാറുമെന്ന് റിപ്പോര്‍ട്ട്. പി.എസ്.ജിയോട് നെയ്മറിന് താത്പര്യമുണ്ടെന്ന് നെയ്മറിന്റെ ഏജന്റ് വാഗ്നര്‍ റിബറോ അറിയിച്ചു. 2018ലാണ് നെയ്മറിന്റെ ബാഴ്സലോണ കരാര്‍ അവസാനിക്കുന്നതെങ്കിലും 193 മില്യണ്‍ യൂറോ (ഏകദേശം 1450 കോടി രൂപ) നല്കിയാല് പി.എസ്.ജിക്ക് വിട്ടുകൊടുക്കേണ്ടി വരും.