ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പ്

ന്നലെ ഒരു സ്വര്‍ണമുള്‍പ്പെടെ നാല് മെഡ‍ലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്

Update: 2018-08-22 03:22 GMT
Advertising

ഏഷ്യൻ‍ ഗെയിംസില്‍ 3 സ്വര്‍ണമുള്‍പ്പെടെ 10 മെഡലുമായി ഇന്ത്യ ഏഴാമത്. നാലാം ദിവസമായ ഇന്ന് ഗുസ്തി, ഷൂട്ടിങ്, വുഷു തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യയുടെ മെഡ‍ല്‍ പ്രതീക്ഷകൾ. ഇന്നലെ ഒരു സ്വര്‍ണമുള്‍പ്പെടെ നാല് മെഡ‍ലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

10 മീറ്റർ എയർ പിസ്റ്റളിൽ 16 കാരനായ സൗരഭ് ചൗധരി ഗെയിംസ് റെക്കോർഡോടെ സ്വർണ്ണം നേടി. 30 സ്വര്‍ണമുള്‍പ്പെടെ 60 മെ‍ഡലുകളുമായി ചൈനയാണ് ഗെയിംസില്‍ ഒന്നാമത്.

Tags:    

Similar News