സെറീനയെ കളിയാക്കി കൊണ്ടുള്ള കാര്‍ട്ടൂണ്‍ വീണ്ടും ഹെറാള്‍ഡ് സണില്‍

കാര്‍ട്ടൂണ്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് ദ ഹെറാള്‍ഡ് വീണ്ടും അത് നല്‍കിയിരിക്കുന്നത്

Update: 2018-09-13 02:47 GMT
Advertising

യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതകളുടെ ഫൈനലില്‍ രോഷാകുലയായ സൂപ്പര്‍ താരം സെറീന വില്യംസിനെ കളിയാക്കി കൊണ്ടുള്ള കാര്‍ട്ടൂണ്‍ ദ ഹെറാള്‍ഡ് സണ്‍ എന്ന ഓസ്ട്രേലിയന്‍ പത്രത്തില്‍ വീണ്ടും പ്രസിദ്ധീകരിച്ചു. നേരത്തെ വിവാദമായ കാര്‍ട്ടൂണാണ് വീണ്ടും പ്രസിദ്ധീകരിച്ചത്. കാര്‍ട്ടൂണ്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് ദ ഹെറാള്‍ഡ് വീണ്ടും അത് നല്‍കിയിരിക്കുന്നത്.

ഫൈനലില്‍ തോല്‍വി ഉറപ്പായപ്പോഴാണ് സെറീന വില്യംസ് റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചത്. ഇതിനെ വിമര്‍ശിച്ചായിരുന്നു കാര്‍ട്ടൂണ്‍. കളിക്കിടയില്‍ ചെയര്‍ അമ്പയറിന്റെ താക്കീത് ആണ് സെറീനയെ ചൊടിപ്പിച്ചത്. കോച്ചിന്റെ കൈയില്‍ നിന്ന് സെറീന നിർദേശങ്ങൾ സ്വീകരിക്കുന്നെന്ന് പറഞ്ഞാണ് അമ്പയര്‍ സെറീനക്ക് താക്കീത് നല്‍കിയത്.

ലോക ഒന്നാം നമ്പര്‍ താരത്തിന്റെ പ്രതികരണം ലോകത്താകെയുള്ള സ്പോര്‍ട്സ് പ്രേമികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഈ സംഭവം തന്നെയാണ് സെറീനയെ കളിയാക്കി കൊണ്ടുള്ള കാര്‍ട്ടൂണിലും പ്രതിഫലിച്ചതെന്നാണ് വിവാദ കാര്‍ട്ടൂണിസ്റ്റ് മാര്‍ക് നൈറ്റിന്റെ വിശദീകരണം. എന്നാല്‍ കാര്‍ട്ടൂണ്‍ സെറീനക്കെതിരെയുള്ള വംശീയ അധിക്ഷേപമായിരുന്നെന്ന് പ്രമുഖ എഴുത്തുകാരിയായ ജെ.കെ റൌളിങ് കുറ്റപ്പെടുത്തി. തടിച്ച ചുണ്ടും പുരുഷ ശരീരത്തോട് സാമ്യമുള്ള ഉടലും വംശവെറി വിളിച്ചോതുന്നതാണെന്നും റൌളിങ് പറഞ്ഞു.

ये भी पà¥�ें- സെറീന വില്യംസിനെതിരെ വംശീയ കാർട്ടൂണുമായി പത്രം; ലോക വ്യാപക പ്രതിഷേധം  

ये भी पà¥�ें- പൊട്ടിക്കരഞ്ഞ് സെറീന വില്യംസ്; ഒസാക്കയുടെ ആദ്യ ഗ്രാൻസ്ലാം കണ്ണീരിന്റേതായി

ये भी पà¥�ें- സറീന വില്യംസ് വലിച്ചെറിഞ്ഞ റാക്കറ്റുകള്‍

Tags:    

Similar News