ഷമിയുടെ മാസ് കംബാക്ക്; ബോർഡർ ഗവാസ്‌കർ ട്രോഫിയില്‍ പരിഗണിച്ചേക്കും

മധ്യപ്രദേശിനെതിരെ ബംഗാളിനായി രണ്ട് ഇന്നിങ്‌സുകളിൽ നിന്നായി ഏഴ് വിക്കറ്റുകളാണ് താരം കൊയ്തത്

Update: 2024-11-17 09:04 GMT
Advertising

പരിക്കിന്റെ പിടിയിലകപ്പെട്ട നീണ്ട ഒരു വർഷക്കാലത്തിന് ശേഷം ക്രിക്കറ്റ് മൈതാനത്തേക്കുള്ള തിരിച്ച് വരവ് ഗംഭീരമാക്കി ഇന്ത്യൻ താരം മുഹമ്മദ് ഷമി. രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ബംഗാളിനായി രണ്ട് ഇന്നിങ്‌സുകളിൽ നിന്നായി ഏഴ് വിക്കറ്റുകളാണ് താരം കൊയ്തത്. ഇതോടെ ആസ്‌ത്രേലിയന്‍ മണ്ണില്‍ നടക്കാനിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് താരത്തെ പരിഗണിച്ചേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

മധ്യപ്രദേശിനെതിരെ ബംഗാൾ കുറിച്ച 11 റൺസ് ജയത്തിൽ ബാറ്റ് കൊണ്ടും ഷമി സംഭാവന നൽകിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 36 പന്തിൽ താരം 37 റൺസടിച്ചെടുത്തു. ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മധ്യപ്രദേശ് 326 റൺസിന് പുറത്താവുകയായിരുന്നു. 

ഏകദിന ലോകകപ്പിന് ശേഷം കാലിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി ഏറെ കാലമായി വിശ്രമത്തിലായിരുന്നു. നേരത്തേ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയോടെ താരം തിരിച്ചെത്തുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അന്ന് താരം ഫിറ്റായിരുന്നില്ല. ഇന്ത്യയിൽ വച്ചരങ്ങേറിയ ഏകദിന ലോകകപ്പിൽ മിന്നും പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു ഷമി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News