ജംഷഡ്പൂരിനെ 3 ഗോളുകൾക്ക് തോൽപ്പിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാമത്

ഇന്നത്തെ മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് 15 പോയിന്റാകും

Update: 2021-12-26 03:46 GMT
Editor : Dibin Gopan | By : Web Desk
Advertising

ഇന്ത്യൻ സൂപ്പർ ലീഗിലെ 41-ാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ജംഷഡ്പൂർ എഫ്സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലീഗിൽ ഒപ്പത്തിനൊപ്പമാണ്.അവസാന രണ്ടു മത്സരങ്ങളിൽ 3-0 എന്ന സ്‌കോറിന് ചെന്നൈയിനെയും മുംബൈ സിറ്റിയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉള്ളത്. അവസാന ആറു മത്സരങ്ങളിൽ ടീം പരാജയം അറിഞ്ഞിട്ടില്ല.

ഇന്നത്തെ മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് 15 പോയിന്റാകും. അതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്‌സിക്കൊപ്പമെത്താം. എന്നാൽ പോയിന്റ് പട്ടികയിൽ ഒന്നാമനാകണമെങ്കിൽ ഇന്ന് ജംഷഡ്പൂരിനെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തണം.

മുംബൈ സിറ്റിക്ക് +7 ആണ് ഗോൾ ഡിഫറൻസ്. കേരള ബ്ലാസ്റ്റേഴ്‌സിന് +5ഉം. അതായത് 3 ഗോളുകളുടെ വ്യത്യാസത്തിൽ ഇന്ന് വിജയിച്ചാൽ മുംബൈ സിറ്റിയെയും കേരളത്തിന് മറികടക്കാം. എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടിയിട്ടുള്ള ജംഷഡ്പൂരിന് എതിരെ 3 ഗോളുകൾ നേടുക അത്ര എളുപ്പമാകില്ല. സീസൺ പകുതിയിൽ അധികം ബാക്കിയിരിക്കെ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ഇനിയും ഏറെ സമയം ഉണ്ട്.

ജംഷഡ്പൂർ എഫ്സി ബെംഗളൂരു എഫ്സിക്കെതിരെ ഗോൾരഹിത സമനിലയുമായാണ് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നേടിയ മിന്നും വിജയത്തിന്റെ പ്രതീക്ഷയുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്. ഈ മത്സരം ഇരുടീമുകളുടെയും ടോപ് 4 പ്രതീക്ഷകൾക്ക് നിർണായകമാണ്. പരിക്ക് കാരണം വാൽസ്‌കിസ്, പ്രണോയ് ഹാൾദർ, കോമൽ തറ്റാൽ എന്നിവർ ഇന്ന് ഉണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്‌സിൽ പുതിയ പരിക്ക് പ്രശ്‌നങ്ങൾ ഒന്നുമില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News