നമീബിയയെ മൂന്നക്കം കടക്കാൻ അനുവദിക്കാതെ അഫ്ഗാനിസ്താൻ: തകർപ്പൻ ജയം

62 റൺസിനായിരുന്നു അഫ്ഗാനിസ്താന്റെ ജയം. 161 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ

Update: 2021-10-31 13:34 GMT
Editor : rishad | By : Web Desk
Advertising

നമീബിയക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അഫ്ഗാനിസ്താൻ. 62 റൺസിനായിരുന്നു അഫ്ഗാനിസ്താന്റെ ജയം. 161 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അഫ്ഗാനിസ്താൻ ബൗളർമാരുടെ മിടുക്കാണ് നമീബിയയെ മെരുക്കിയത്.

ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്താൻ 160 റൺസ് നേടിയത്. മുഹമ്മദ് ഷഹ്‌സാദ്(45) ഹസ്‌റത്തുള്ള സാസായ്(33) അഷ്ഗർ അഫ്ഗാൻ(31) നായകൻ നബി(32) എന്നിവർ അഫ്ഗാനിസ്താനായി തിളങ്ങി. ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെ 53 റൺസാണ് പിറന്നത്.

പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണെങ്കിലും റൺറേറ്റ് താഴാതെ അഫ്ഗാനിസ്താൻ നോക്കി. നായകൻ നബിയും അഷ്ഗർ അഫ്ഗാനും ചേർന്നാണ് ടീമിനെ പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങിൽ നമീബിയക്ക് ഒരു ക്ലൂവും അഫ്ഗാനിസ്താൻ നൽകിയില്ല. 56 റൺസെടുക്കുന്നതിനിടയ്ക്ക് വീണത് അഞ്ച് വിക്കറ്റുകൾ. ബാക്കിയെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. 26 റൺസ് നേടിയ ഡേവിഡ് വെയ്‌സെയാണ് നമീബിയയുടെ ടോപ് സ്‌കോറർ. അഞ്ച് ബാറ്റർക്ക് രണ്ടക്കം കടക്കാൻ പോലും ആയില്ല. മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ നവീൻ ഉൽ ഹഖ്, ഹമീസ് ഹസൻ എന്നിവരാണ് നമീബിയയുടെ കഥ കഴിച്ചത്. ഗുൽബാദിൻ നായ്ബ് രണ്ട് വിക്കറ്റ് വീഴ്ത്തി. അഫ്ഗാനിസ്താന്റെ രണ്ടാം ജയമാണിത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News