'ഇത് സുവര്‍ണാവസരം': ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നേടുമെന്ന് ചേതേശ്വര്‍ പുജാര

ഫാസ്റ്റ് ബൗളർമാരാണ് ഞങ്ങളുടെ ശക്തി, സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താനും എല്ലാ ടെസ്റ്റ് മത്സരങ്ങളിലും 20 വിക്കറ്റുകൾ വീഴ്ത്താനും അവർക്ക് കഴിയും. ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ പരമ്പര നേടാനുള്ള മികച്ച അവസരമാണിതെന്നും പുജാര

Update: 2021-12-19 10:36 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ പരിപൂര്‍ണ വിശ്വാസം അര്‍പ്പിച്ച് ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ചേതേശ്വര്‍ പുജാര. ഡിസംബർ 26 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

'വിദേശത്ത് കളിച്ചപ്പോഴെല്ലാം ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാരായിരുന്നു വേറിട്ട്നിന്നത്. ഇക്കഴിഞ്ഞ ആസ്‌ട്രേലിയ, ഇംഗ്ലണ്ട് പരമ്പരകള്‍ നോക്കുകയാണെങ്കില്‍ ബൗളിങ് യൂണിറ്റ് എന്ന നിലയിൽ അസാധാരണമായ പ്രകടനമാണ് ടിം ഇന്ത്യ നടത്തിയത്, ദക്ഷിണാഫ്രിക്കയിൽ അത് സംഭവിക്കുമെന്ന് എനിക്കുറപ്പാണ്'- പുജാര പറഞ്ഞു. 'ഫാസ്റ്റ് ബൗളർമാരാണ് ഞങ്ങളുടെ ശക്തി, സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താനും എല്ലാ ടെസ്റ്റ് മത്സരങ്ങളിലും 20 വിക്കറ്റുകൾ വീഴ്ത്താനും അവർക്ക് കഴിയും. ഇന്ത്യൻ ടീമിന് ദക്ഷിണാഫ്രിക്കയിൽ പരമ്പര നേടാനുള്ള മികച്ച അവസരമാണിതെന്നും പുജാര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ അടുത്തിടെ ന്യൂസിലൻഡിനെ ടെസ്റ്റ് പരമ്പരയിൽ 1-0 ന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ ടെസ്റ്റ് ടീം കഴിഞ്ഞ വ്യാഴാഴ്ച ജോഹന്നാസ്ബർഗിലെത്തിയിരുന്നു. പരിക്ക് കാരണം രോഹിത് ശർമ്മയ്ക്ക് പരമ്പര നഷ്ടമാകും, പകരം പ്രിയങ്ക് പഞ്ചാലിനെയാണ് തെരഞ്ഞെടുത്തത്. പകരം ലോകേഷ് രാഹുലിനെയാണ് ഉപനായകനായി പ്രഖ്യാപിച്ചിരിക്കുന്നത്.

സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ്. ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് മത്സരം. രണ്ടാം ടെസ്റ്റ് ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ജനുവരി മൂന്ന് മുതല്‍ ഏഴു വരെ നടക്കും. പരമ്പരയിലെ അവസാന ടെസ്റ്റ് പോരാട്ടം ജനുവരി 11 മുതല്‍ 15വരെ കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്തു നടക്കും. 

ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷാര്‍ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്. 

"Best Opportunity" For India To Win First Test Series In South Africa, Says Cheteshwar Pujara

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News