വീണ്ടും ധവാൻ: തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനത്ത്

വിജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ 12 പോയിന്റാണ് ഡല്‍ഹിക്കുള്ളത്.

Update: 2021-05-03 01:23 GMT
Editor : rishad | By : Web Desk
Advertising

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് വിജയം. 14 പന്ത് ശേഷിക്കെയാണ് ഡല്‍ഹിയുടെ വിജയം. 47 പന്തില്‍ 69 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ ഇന്നിങ്‌സ് ഡല്‍ഹിയുടെ വിജയം അനായാസമാക്കി. വിജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ 12 പോയിന്റാണ് ഡല്‍ഹിക്കുള്ളത്. 

ടോസ് നേടിയ ഡൽഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകൻ ലോകേഷ് രാഹുലിന് പകരക്കാരായി നായകനായി ഇറങ്ങിയ മായങ്ക് അഗർവാൾ 99 റൺസ് നേടി പുറത്താകാതെ നിന്നു. 58 പന്തിൽ നിന്ന് എട്ട് ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു മായങ്ക് അഗർവാളിന്റെ ഇന്നിങ്‌സ്. മലൻ 26 റൺസ് നേടി. ഇരുവരുടെയും ബലത്തിൽ പഞ്ചാബ് നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങിൽ ശിഖർ ധവാനും പൃഥ്വിഷായും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.

ശിഖർ ധവാൻ 69 റൺസ് നേടി പുറത്താകാതെ നിന്നു. പൃഥ്വി ഷാ 39 റൺസ് നേടി. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്റ്റീവൻ സ്മിത്ത്(24) റിഷബ് പന്ത്(14) ഷിംറോൺ ഹെറ്റ്മയർ(4 പന്തിൽ 16) എന്നിവരും ഡൽഹിക്കായി തിളങ്ങി. ഇതോടെ 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി വിജയലക്ഷ്യം മറികടന്നു. എട്ട് മത്സരങ്ങളിൽ നിന്ന് ആറു ജയവും രണ്ട് തോൽവിയുമായി 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഡൽഹി. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News