പി.എസ്.എല്ലിലേത് കറുത്ത അധ്യായം, മാനസിക നില ശരിയായിരുന്നില്ലെന്നും ജെയ്‌സൺ റോയ്‌

ഐപിഎൽ മെഗാലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ താരമായിരുന്നു റോയ്. എന്നാൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപുതന്നെ വിട്ടു

Update: 2022-06-22 05:16 GMT
Editor : rishad | By : Web Desk
Advertising

ലണ്ടന്‍: പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ( പി.എസ്.എല്‍) കളിക്കുമ്പോൾ എന്റെ മാനസികനില അത്ര മികച്ചതായിരുന്നില്ലെന്ന് ഇംഗ്ലണ്ട് ബാറ്റര്‍ ജെയ്സണ്‍ റോയ്. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സാണ് താരത്തെ സ്വന്തമാക്കിയിരുന്നത്. ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. 6 കളിയിൽ 50.50 ശരാശരിയിലും 170.22 സ്ട്രൈക്ക് റേറ്റിലുമായി 303 റൺസാണു റോയ് അടിച്ചുകൂട്ടിയത്. എന്നാൽ ഉജ്വല പ്രകടനത്തിനിടെയും തന്റെ മാനസികനില അത്ര മികച്ചതായിരുന്നില്ലെന്ന് പറയുകയാണ് റോയ്.

'പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുമ്പോൾ എന്റെ മാനസികനില അത്ര മികച്ചതായിരുന്നില്ല. നന്നായി കളിച്ചിരുന്നെങ്കിലും സങ്കീർണതകൾ നിറഞ്ഞ സ്ഥലത്തായിരുന്നു ഞാൻ എന്നതിനാൽ ഒന്നും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ഒട്ടും സന്തോഷിച്ചിരുന്നില്ല. ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു അത്. എങ്ങനെയെങ്കിലും വീട്ടിലെത്തണം. കുടുംബത്തിനൊപ്പം 2 മാസമെങ്കിലും കഴിയണം. ഇതായിരുന്നു മനസ്സിൽ- റോയ് പറഞ്ഞു.

ഐപിഎൽ മെഗാലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ താരമായിരുന്നു റോയ്. എന്നാൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപുതന്നെ 'ബയോബബ്ൾ' തളർത്തുന്നതായി ചൂണ്ടിക്കാട്ടി റോയ് ഐപിഎല്ലിൽനിന്നു പിന്മാറുകയായിരുന്നു. പിന്നാലെ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രണ്ട് രാജ്യാന്തര മത്സരങ്ങളിൽനിന്നു റോയിയെ വിലക്കുകയായിരുന്നു. ഇതിനുള്ള കാരണം ബോർഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.

നെതർലൻഡ്‌സിൽ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയ്‌ക്കായി ജേസൺ റോയ് ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ റെക്കോർഡ് സ്‌കോറായ 498 റൺസ് പിറന്ന മത്സരത്തില്‍ ഒരു റൺസ് മാത്രമെ റോയിക്ക് നേടാനായുള്ളൂ. രണ്ടാം മത്സരത്തിൽ 60 പന്തിൽ 73 റൺസ് അടിച്ചെടുത്ത് ഫോമിലേക്ക് എത്തിയിട്ടുണ്ട് താരം.

Summary- England Star Jason Roy Says Things "Mentally Weren't Right With Me At PSL"

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News