ഡഗൗട്ടിലിരുന്ന് ടിം ഡേവിഡിന്റെ റിവ്യു സന്ദേശം; പ്രതിഷേധിച്ച് പഞ്ചാബ് ക്യാപ്റ്റൻ

സാം കറണിന്റെ പ്രതിഷേധം മറികടന്നായിരുന്നു അമ്പയർ തീരുമാനമെടുത്തത്.

Update: 2024-04-19 13:04 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുല്ലാൻപൂർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് വീണ്ടും വിവാദത്തിൽ. പഞ്ചാബിനെതിരായ ഇന്നലത്തെ മത്സരത്തിൽ ഡിആർസിൽ ദുരുപയോഗം നടത്തിയെന്നാണ് ആരോപണമുയർന്നത്. മുംബൈ ബാറ്റിങിന്റെ 15-ാം ഓവറിൽ അർഷ്ദീപ് സിങിന്റെ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. എന്നാൽ അമ്പയർ വൈഡ് അനുവദിച്ചിരുന്നില്ല. ഇതോടെ റിവ്യൂവിന് പോകാൻ മുംബൈ ഡഗൗട്ടിൽ നിന്ന് ആവശ്യമുയർത്തുകയായിരുന്നു. മാർക്ക് ബൗച്ചർ വൈഡ് സിഗ്നൽ നൽകിയപ്പോൾ ഓസീസ് താരം ടിം ഡേവിഡ് ഡിആർഎസ് സിഗ്നലാണ് ഉയർത്തി കാട്ടിയത്. ഇതോടെ റിവ്യു എടുക്കാൻ സൂര്യകുമാർ തീരുമാനിക്കുകയായിരുന്നു. മുംബൈയ്ക്ക് അനുകൂലമായി തേർഡ് അമ്പയർ വൈഡും അനുവദിച്ചു.

പഞ്ചാബ് ക്യാപ്റ്റൻ സാം കറണിന്റെ പ്രതിഷേധം മറികടന്നായിരുന്നു അമ്പയർ തീരുമാനമെടുത്തത്. ഡ്രസിങ് റൂമിൽ നിന്നുള്ള നിർദേശപ്രകാരം റിവ്യു എടുക്കരുതെന്ന് പഞ്ചാബ് നായകൻ വ്യക്തമാക്കി. എന്നാൽ അമ്പയർ ഇത് മുഖവിലക്കെടുത്തില്ല. ഇതോടെ മുംബൈ ഇന്ത്യൻസിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നു. നേരത്തെയും മുംബൈക്കെതിരെ ആരോപണമുയർന്നിരുന്നു. ടോസ് വേളയിൽ കൃത്രിമം കാണിച്ചെന്ന തരത്തിലാണ് ആരോപണമുണ്ടായത്. 

മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടോസ് ഇട്ടപ്പോൾ പിറകിലേക്ക് ഏറെ ദൂരെയായാണ് കോയിൻ ചെന്നുവീണത്. മാച്ച് റഫറി ജവഗൽ ശ്രീനാഥ് കോയിൻ കൈയിലെടുത്ത് ടോസ് മുംബൈയ്ക്ക് അനുകൂലമാണെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്രിമം നടന്നെന്നാണ് ആരോപണം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനോട് ഇതുസംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News