'ആറു മാസമായി ബയോബബ്‌ളിൽ, പ്രകടത്തെ ബാധിച്ചു': ജസ്പ്രീത് ബുംറ
ബയോ ബബിളിൽ കഴിയുന്നതും വീട്ടുകാരിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുന്നതും താരങ്ങളുടെ പ്രകടത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ബുംറ വ്യക്തമാക്കി. ന്യൂസീലൻഡിനെതിരായ മത്സരത്തിനു ശേഷമാണ് ബുംറയുടെ പ്രതികരണം.
തുടർച്ചയായി ബയോ-ബബിളിൽ കഴിയുന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ പേസ് ബൗളർ ജസ്പ്രീത് ബുംറ. ബയോ ബബിളിൽ കഴിയുന്നതും വീട്ടുകാരിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുന്നതും താരങ്ങളുടെ പ്രകടത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ബുംറ വ്യക്തമാക്കി. ന്യൂസീലൻഡിനെതിരായ മത്സരത്തിനു ശേഷമാണ് ബുംറയുടെ പ്രതികരണം.
സാഹചര്യം വളരെ കഠിനമാണ്. കോവിഡ് ആയതിനാൽ ഞങ്ങൾ ബയോ ബബിളിലാണ് കഴിയുത്. അതുമായി പൊരുത്തപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. പക്ഷേ, ചിലപ്പോഴൊക്കെ മാനസിക സമ്മർദം ഉണ്ടാവും. ആറ് മാസം നീണ്ട യാത്രയിൽ ചിലപ്പോൾ ഞങ്ങൾക്ക് കുടുംബത്തെ മിസ് ചെയ്യും. അത് മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പക്ഷെ കളിക്കളത്തിൽ ഇക്കാര്യങ്ങളൊന്നും ചിന്തിക്കാറില്ല. ബയോ ബബിളിൽ കഴിയുന്നതും കുടുംബത്തിൽ നിന്ന് നീണ്ട നാൾ മാറിനിൽക്കുന്നതും താരങ്ങളെ മാനസികമായി തളർത്തും."- ബുംറ പറഞ്ഞു.
ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ ബാറ്റിങ് തന്ത്രം പാളിയെന്നും ബുമ്ര പറഞ്ഞു. ടോസ് നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്യേണ്ടിവരുകയാണെങ്കിൽ വലിയ സ്കോറിലെത്തണം എന്നായിരുന്നു തീരുമാനം. ബാറ്റർമാർ അൽപം നേരത്തേ ആക്രമിച്ച് തുടങ്ങിയത് തിരിച്ചടിയായി- ബുംറ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ടി20യിലെ നിർണായക മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ കിവികൾ തോൽപിച്ചത്. ഇന്ത്യ ഉയർത്തിയ 111 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡ് 14.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. തോൽവിയോടെ ഇന്ത്യയുടെ ലോകകപ്പിലെ ഭാവി തുലാസിലായി. ആദ്യ മത്സരത്തിൽ പാകിസ്താനോടും ഇന്ത്യ തോറ്റിരുന്നു. ഇനി ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ടെങ്കിൽ അത് മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ന്യൂസിലാൻഡിനായി മാർട്ടിൻ ഗപ്റ്റിൽ(20) ഡാരിയേൽ മിച്ചൽ(49), കെയിൻ വില്യംസൺ(33) എന്നിവർ തിളങ്ങി.