വിരാട്‌ കോഹ്‌ലിയുടെ വമ്പൻ റെക്കോർഡിനൊപ്പം ജോസ് ബട്ട്‌ലർ

രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിന് പുറത്തേക്കുളള വഴി കാണിച്ചുകൊടുത്തത് ജോസ് ബ്ട്ട്‌ലറുടെ തകർപ്പൻ ബാറ്റിങ് ആയിരുന്നു.

Update: 2022-05-28 04:33 GMT
Editor : rishad | By : Web Desk
Advertising

അഹമ്മദാബാദ്: ഐ.പിഎല്ലിൽ മാരക ഫോം തുടരുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ ജോസ് ബട്ട്‌ലർ. രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിന് പുറത്തേക്കുളള വഴി കാണിച്ചുകൊടുത്തത് ജോസ് ബട്ട്ലറുടെ തകർപ്പൻ ബാറ്റിങ് ആയിരുന്നു. അതോടെ പ്രഥമ ഐപിഎലിന് ശേഷം രാജസ്ഥാന് ഒരിക്കൽ കൂടി കലാശപ്പോരിന് യോഗ്യത നേടാനായി. സീസണിലെ നാലാം സെഞ്ച്വറിയാണ് ബട്ട്‌ലർ ഇന്നലെ കുറിച്ചത്.

60 പന്തിൽ നിന്ന് 106 റൺസ് നേടിയ ബട്ട്‌ലറെ പുറത്താക്കാൻ ബാംഗ്ലൂർ പന്തേറുകാർക്ക് ആയതുമില്ല. നാളെ ഐപിഎല്ലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റൻസുമയാണ് രാജസ്ഥാന്റെ ഫൈനൽ പോരാട്ടം. സീസണിലെ നാലാം സെഞ്ച്വറിയാണ് ബട്ട്‌ലർ ഡുപ്ലെസിയുടെ സംഘത്തിനെതിരെ നേടിയത്. ഒരൊറ്റ സീസണിൽ നാല് സെഞ്ച്വറികൾ എന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമെത്താനും ബട്ട്‌ലർക്കായി. 2016 സീസണിലായിരുന്നു കോഹ്‌ലി നാല് സെഞ്ച്വറികൾ അടിച്ചെടുത്തത്.

അന്ന് 973 റൺസാണ് കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ആർ.സി.ബി ഫൈനലിൽ എത്തിയെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. എന്നാൽ ഈ സീസൺ കോഹ്‌ലിക്ക് അത്ര ശുഭകരമല്ല. 50 ലേറെ സ്‌കോർ നേടിയത് രണ്ട് തവണ മാത്രം. ബട്ട്‌ലർക്ക് ഇപ്പോൾ 824 റൺസായി. ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന് ഉടമയും ബട്ട്‌ലറാണ്. മുംബൈ ഇന്ത്യൻസ്, ഡൽഹി കാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവർക്കെതിരെയാണ് ഈ സീസണിൽ ബട്ട്‌ലർ സെഞ്ച്വറി നേടിയത്.

രണ്ടാം പ്ലേഓഫ് മത്സരത്തിൽ അനായാസ ജയം നേടിയാണ് റോയൽസ് ഐ.പി.എൽ 2022ന്റെ ഫൈനലിലെത്തിയത്. ജോസ് ബട്‌ലറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ടീം അനായാസ ജയം നേടിയത്. ബട്‌ലർ പുറത്താകാതെ 108 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ സജ്ഞു സാംസൺ 22 റൺസെടുത്ത് പുറത്തായി. 7 വിക്കറ്റും 11 പന്തും ബാക്കി നിർത്തിയാണ് രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ബാംഗ്ലൂരിന് വേണ്ടി ജോസ് ഹെയ്‌സൽവുഡ് രണ്ടും വനിദു ഹസരങ്ക ഒരു വിക്കറ്റും നേടി. 

Summary-Jos Buttler Hits 4th Century Of The Season, Equals Virat Kohli's Massive IPL Record

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News