അടിച്ചുകളിച്ച് പൃഥ്വി ഷായും ഡേവിഡ് വാർണറും: ഡൽഹിക്ക് മികച്ച സ്‌കോർ

20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 215 റൺസ് നേടിയത്

Update: 2022-04-10 15:29 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: തുടക്കം തന്നെ തകർത്തപ്പോൾ ഡൽഹി കാപ്പിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് റൺസ് 216 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 215 റൺസ് നേടിയത്. ടേസ് നേടിയ കൊൽക്കത്ത ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് നൽകിയത്. 

93 റൺസിന്റെ മിന്നൽ തുടക്കമാണ് ഈ സഖ്യം നൽകിയത്. 29 പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സറും അടക്കം 51 റൺസാണ് പൃഥ്വി ഷാ നേടിയത്. അതേസമയം ആദ്യ മത്സരം കളിക്കുന്ന ഡേവിഡ് വാർണറും മോശമാക്കിയില്ല. 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറും അടക്കം 61 റൺസാണ് ഡേവിഡ് വാർണർ നേടിയത്. ഇരുവരും ക്രീസിൽ നിന്നപ്പോൾ 8.4 ഓവറിൽ 93 റൺസ് പിറന്നു.

പൃഥ്വി ഷാ പുറത്തായതിന് പിന്നാലെ എത്തിയ നായകൻ റിഷബ് പന്തും അടിച്ചുകളിച്ചു. രണ്ട് വീതം സിക്‌സറും ഫോറും അടക്കം 14 പന്തുകളിൽ നിന്ന് 27 റൺസാണ് പന്ത് നേടിയത്. പന്തിനെ ഉമേഷ്, റസലിന്റെ കൈകളിലെത്തിച്ചു. 

പിന്നാലെ എത്തിയ ലളിത് യാദവ്, റോവ് മാൻ പവൽ എന്നിൽ എളുപ്പത്തിൽ മടങ്ങിയത് ഡൽഹിയെ പ്രതിരോധത്തിലാക്കിയെങ്കിലും റൺറേറ്റ് താഴാതെ നോക്കി. അവസാന ഓവറുകളിൽ അക്‌സർ പട്ടേലും ഷർദുൽ താക്കൂറും ചേർന്നാണ് ടീം സ്‌കോർ 200 കടത്തിയത്. അക്‌സർ പട്ടേൽ 22 റൺസെടുത്തു. ശർദുൽ താക്കൂർ 29 റൺസും നേടി. പതിനൊന്ന് പന്തുകളിൽ നിന്ന് മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ശർദുൽ താക്കൂറിന്റെ ഇന്നിങ്‌സ്. ഇരുവരെയും പുറത്താക്കാൻ കൊൽക്കത്തൻ ബൗളർമാർക്കായില്ല. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News