"അയാള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു"; വിരാട്‍ കോഹ്‍ലിക്ക് പിന്തുണയുമായി മുഹമ്മദ് രിസ്‍വാന്‍

വിരാട് കോഹ്ലി ഒരു ചാമ്പ്യനാണെന്നും അദ്ദേഹം തന്‍റെ പഴയ ഫോമിലേക്ക് ഉടൻ മടങ്ങിയെത്തുമെന്നും രിസ്‍വാന്‍ പറഞ്ഞു

Update: 2022-05-11 14:46 GMT
Advertising

ഐ.പി.എല്ലിൽ തന്‍റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് പിന്തുണയുമായി പാകിസ്താൻ സ്റ്റാർ ബാറ്റർ മുഹമ്മദ്  രിസ്‍വാന്‍. വിരാട് കോഹ്‍ലി ഒരു ചാമ്പ്യനാണെന്നും അദ്ദേഹം തന്‍റെ പഴയ ഫോമിലേക്ക്  ഉടൻ മടങ്ങിയെത്തുമെന്നും രിസ്‍വാന്‍ പറഞ്ഞു.

"കോഹ്‍ലി ഒരു കഠിനാധ്വാനിയായ കളിക്കാരനാണ്. തന്‍റെ കരിയറിൽ അദ്ദേഹം നേടിയ നേട്ടങ്ങളെല്ലാം അമൂല്യമാണ്. പക്ഷെ ഇപ്പോഴദ്ദേഹം തന്‍റെ കരിയറിലെ ഒരു മോശം ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അദ്ദേഹത്തിന് വേണ്ടി ഇപ്പോൾ പ്രാർഥിക്കാനേ നമുക്ക് കഴിയൂ. അദ്ദേഹം ഉറപ്പായും തിരിച്ചെത്തും"- രിസ് വാൻ പറഞ്ഞു.

15 വർഷം നീണ്ട തന്‍റെ ഐ.പി.എൽ കരിയറില്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊരു ഫോമില്ലായ്മ് കോഹ്‍ലി നേരിട്ടിട്ടില്ല. മൂന്ന് തവണയാണ് കോഹ്ലി ഈ സീസണിൽ ഗോൾഡൻ ഡക്കായത്. 12 കളികളിൽ നിന്ന് 216 റൺസാണ് ഈ സീസണില്‍ കോഹ്ലിയുടെ ആകെ സമ്പാദ്യം. 

തന്‍റെ മോശം ഫോമിനെക്കുറിച്ച്   കോഹ്ലി കഴിഞ്ഞ ദിവസം മനസ്സുതുറന്നത് ഇങ്ങനെ. 

'മൂന്ന് തവണ ഗോൾഡൻ ഡക്ക് എന്‍റെ കരിയറിൽ ഒരിക്കലും സംഭവിക്കാത്തതാണ്. അത് കൊണ്ട് തന്നെ എനിക്കാദ്യം ചിരിയാണ് വന്നത്. വിമർശനങ്ങൾക്ക് അത് പോലെ ഞാൻ മറുപടി നൽകാറില്ല. ചിലപ്പോൾ ഞാൻ വിമർശകർക്ക് ചെവികൊടുക്കാറേ ഇല്ല. ടി.വി മ്യൂട്ട് ചെയ്ത് പോകാറാണ് പതിവ്'

summary : 'I can only pray for him': Pakistan's Rizwan reacts on Virat Kohli's poor form

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News