'ദ്രാവിഡ് അന്നേ പറഞ്ഞു, അവൻ കൊള്ളാം': ഓർത്തെടുത്ത് വിവിഎസ് ലക്ഷ്മൺ
കിട്ടിയ അവസരം ഭരത് നന്നായി തന്നെ ഉപയോഗിച്ചു. ന്യൂസിലാന്‍ഡിന്റെ മൂന്ന് വിക്കറ്റുകളില്‍ ഭരതിന്റെ സാന്നിധ്യമുണ്ട്. ഇതിൽ അപകടകാരിയായ കിവീസ് ഓപ്പണർ ടോം ലഥാമിൻറെ സ്റ്റംപിങ് ശ്രദ്ധേയമായിരുന്നു.
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. വൃദ്ധിമാന്‍ സാഹയ്ക്ക് കഴുത്തിനു പരുക്കേറ്റതിനെ തുടര്‍ന്നാണ് ഭരതിന് അവസരം ലഭിച്ചത്. മത്സരത്തിന്റെ മൂന്നാം ദിവസത്തിലായിരുന്നു ഭരത് വിക്കറ്റിന് പിന്നില്‍ നിന്നത്.
കിട്ടിയ അവസരം ഭരത് നന്നായി തന്നെ ഉപയോഗിച്ചു. ന്യൂസിലാന്‍ഡിന്റെ മൂന്ന് വിക്കറ്റുകളില്‍ ഭരതിന്റെ സാന്നിധ്യമുണ്ട്. ഇതിൽ അപകടകാരിയായ കിവീസ് ഓപ്പണർ ടോം ലഥാമിൻറെ സ്റ്റംപിങ് ശ്രദ്ധേയമായിരുന്നു. പകരക്കാരനായി ഇറങ്ങിയ ഭരത് സെലക്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുവെന്ന് ലക്ഷ്മൺ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. പുതിയ വിക്കറ്റ് കീപ്പറെക്കുറിച്ച് രാഹുൽ ദ്രാവിഡ് മുമ്പ് പറഞ്ഞത് ലക്ഷ്മൺ ഓർക്കുകയും ചെയ്തു.
"കെ.എസ് ഭരതിൻെറ വിക്കറ്റ് കീപ്പിങിലെ കഴിവിനെക്കുറിച്ച് രാഹുൽ ദ്രാവിഡ് മുമ്പ് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. വൃദ്ധിമാൻ സാഹ മാത്രമേ നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഭരതിനേക്കാൾ മികച്ച കീപ്പറായി ഉള്ളൂ. കോച്ചിൻെറയും സെലക്ടർമാരുടെയും വിശ്വാസം കാത്തതിൽ സന്തോഷം തോന്നുന്നു," ലക്ഷ്മൺ പറഞ്ഞു.
ഋഷഭ് പന്തിനു വിശ്രമം അനുവദിച്ചതോടെയാണ് സാഹയെ ടീമിൽ പരിഗണിച്ചത്. 37കാരനായ താരത്തെ ഇപ്പോഴും പരിഗണിക്കുന്നതിൽ ആദ്യം തന്നെ വിമർശനങ്ങളുയർന്നു. ആദ്യ ഇന്നിംഗ്സിൽ ഒരു റൺ മാത്രമെടുത്ത് സാഹ പുറത്തായതോടെ വിമർശനങ്ങൾ ശക്തമായി. എന്നാല് രണ്ടാം ഇന്നിങ്സില്‍ 61 റണ്‍സ് നേടി വിമര്‍ശകരുടെ വായ അടപ്പിക്കാനും സാഹയ്ക്കായി.
അതേസമയം കാണ്‍പൂര്‍ ടെസ്റ്റ് ഇന്ത്യയുടെ വരുതിയിലായി. 51ന് അഞ്ച് എന്ന നിലയിൽ തകർന്ന ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോൾ ന്യൂസിലാൻഡിന് മുന്നിൽ വെച്ച വിജയലക്ഷ്യം 284. രണ്ടാം ഇന്നിങ്‌സിൽ ഏഴിന് 234 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങിൽ ന്യൂസിലാൻഡിന്റെ ഒരു വിക്കറ്റ് നഷ്ടമായി. നാല് റൺസാണ് അവരുടെ അക്കൗണ്ടിലുള്ളത്. രവിചന്ദ്ര അശ്വിനാണ് വിക്കറ്റ്.