'ഭാരം ശ്രദ്ധിച്ചാൽ കോടികളുണ്ടാക്കാം': പന്തിന് ഉപദേശവുമായി ഷുഹൈബ് അക്തർ

ഇന്ത്യയിലെ ക്രിക്കറ്റ് മാർക്കറ്റെന്നതു വളരെ വലുതാണ്. പന്തിനെ കാണാനും കൊള്ളാം. ഒരു മോഡലായി വളർന്നു കോടികൾ സമ്പാദിക്കാം

Update: 2022-07-21 02:15 GMT
Editor : rishad | By : Web Desk
Advertising

ലാഹോര്‍: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച ബാറ്റിങ് പ്രകടനത്തിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റര്‍ റിഷഭ് പന്തിനെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് വിദഗ്ധർ പ്രശംസിക്കുകയാണ്. ടി20 പരമ്പരയിൽ പന്ത് പരാജയപ്പെട്ടെങ്കിലും ഏകദിന ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ച്വറി അടിച്ച് പന്ത് തിരിച്ചുവരവ് അറിയിച്ചുകഴിഞ്ഞു.

എന്നാല്‍ വെറൈറ്റി പ്രശംസയുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ ഷുഹൈബ് അക്തര്‍. ഭയമില്ലാതെയാണ് റിഷഭ് പന്ത് കളിക്കുന്നതെന്ന് അക്തർ പ്രതികരിച്ചു. ഒപ്പമൊരു ഉപദേശവും. പന്ത് തന്റെ ഭാരം കുറയ്ക്കാന്‍ തയ്യാറാകണമെന്നാണ് അക്തര്‍ പറയുന്നത്.

''റിഷഭ് പന്ത് അദ്ദേഹത്തിന്റെ ഭാരം കുറയ്ക്കാൻ തയാറാകണം. അദ്ദേഹത്തിന് കുറച്ച് ഭാരക്കൂടുതലുണ്ട്. പന്ത് അക്കാര്യം കൂടി ശ്രദ്ധിക്കണം. ഇന്ത്യയിലെ ക്രിക്കറ്റ് മാർക്കറ്റെന്നതു വളരെ വലുതാണ്. പന്തിനെ കാണാനും കൊള്ളാം. ഒരു മോഡലായി വളർന്നു കോടികൾ സമ്പാദിക്കാം. കാരണം ഇന്ത്യയില്‍ ഒരാൾ താരമായി മാറിക്കഴിഞ്ഞാല്‍ അയാളിൽ കോടികളാണു നിക്ഷേപിക്കപ്പെടുന്നത്- അക്തര്‍ പറഞ്ഞു. 

പന്തിന്‍റെ പ്രതിഭാസമ്പത്ത് എതിരാളികളെ വെള്ളംക്കുടിപ്പിക്കും. ഇംഗ്ലണ്ടിനെതിരെ അവന്‍ കണക്കുകൂട്ടിയാണ് കളിച്ചത്. ആദ്യം കരുതലോടെ കളിച്ചു. പിന്നീട് കടന്നാക്രമിച്ചു. എപ്പോള്‍ വേണമെങ്കിലും ഇന്നിംഗ്സ് വേഗം കൂട്ടാന്‍ അവനാവും. വരും കാലത്ത് അവന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമാകും. അതില്‍ നിന്ന് അവനെ തടയാന്‍ കഴിയുക അവന് മാത്രമായിരിക്കുമെന്നും അക്തര്‍ തന്‍റെ യുട്യൂച് ചാനലില്‍ പറഞ്ഞു.  

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ പുറത്താകാതെ 125 റൺസ് നേടിയ പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. ജയത്തോടെ ഇന്ത്യ 2–1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വിശ്രമം അനുവദിച്ച പന്ത് വിന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങടങ്ങിയ ടി20 പരമ്പരയിലാണ് ഇനി കളിക്കുക. 

Summary-'He is a little overweight': Shoaib Akhtar's quirky take on India star

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News