എന്തുകൊണ്ട് ബെൻസ്റ്റോക്കിനെയും ജോഫ്രെ ആർച്ചറെയും നിലനിർത്തിയില്ല? രാജസ്ഥാന് മറുപടിയുണ്ട്...

സഞ്ജു സാംസണ്‍, ജോസ് ബട്ട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നീ മൂന്ന് കളിക്കാരെയാണ് രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്

Update: 2021-12-01 13:01 GMT
Editor : rishad | By : Web Desk
Advertising

ഐപിഎൽ പുതിയ സീസണിനുള്ള മെഗാലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായായപ്പോള്‍ ഏവരെയും അമ്പരപ്പിച്ചൊരു തീരുമാനമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റേത്. ടി20 ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളായ ഇംഗ്ലണ്ടിന്റെ ബെന്‍സ്റ്റോക്ക്, ജോഫ്രെ ആര്‍ച്ചര്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയില്ല എന്നതായിരുന്നു അത്. സഞ്ജു സാംസണ്‍, ജോസ് ബട്ട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നീ മൂന്ന് കളിക്കാരെയാണ് രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയത്.

എന്നാല്‍ ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരെ ടീമില്‍ നിലനിര്‍ത്താതിരുന്നതിന് രാജസ്ഥാന്‍ റോയല്‍സിന് വ്യ്തമായ കാരണമുണ്ട്. അക്കാര്യം വ്യക്തമാക്കുകയാണ് രാജസ്ഥാന്‍ റോല്‍സ് ഡയരക്ടറും മുന്‍ ശ്രീലങ്കന്‍ കളിക്കാരുനമായ കുമാര്‍സംഗക്കാര.

ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിൽ സംസാരിക്കവേ, സംഗക്കാര ആദ്യം സ്റ്റോക്‌സിനെയും ആർച്ചറെയും പ്രശംസിക്കുന്നുണ്ട്. പിന്നീടാണ് സര്‍പ്രൈസ് തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നത്.

വളരെ പ്രയാസമായിരുന്നു ഈ തീരുമാനം. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് ജോഫ്രയും സ്റ്റോക്ക്‌സും. ഞാന്‍ ഈ അടുത്ത് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ബെന്‍ സ്‌റ്റോക്ക്‌സ്. മാച്ച് വിന്നറാണ് സ്‌റ്റോക്ക്‌സ്. എന്നാല്‍ പല കാര്യങ്ങളും ഞങ്ങള്‍ക്ക് പരിഗണിക്കേണ്ടി വന്നു. കളിക്കാരുടെ ലഭ്യതയാണ് അതില്‍ പ്രധാനമായത്. ടൂര്‍ണമെന്റില്‍ എത്ര മത്സരം കളിക്കാന്‍ ഇവര്‍ ലഭ്യമായിരിക്കും എന്ന ചോദ്യമുണ്ട്, സംഗക്കാര പറഞ്ഞു.

എല്ലാ ഫോര്‍മാറ്റിലും പ്രത്യേകിച്ച് ടി20യില്‍ ജോഫ്രയെ പോലെ പ്രതിഭാസമായ മറ്റൊരു ബൗളറില്ല. ഇവരെ ടീമില്‍ നിലനിര്‍ത്താതിരുന്നതിന്റെ കാരണം കളിക്കാര്‍ക്കും മനസിലാവും എന്ന് കരുതുന്നു. വിടപറയുന്നതില്‍ ഫ്രാഞ്ചൈസിയെ പോലെ തന്നെ കളിക്കാരും നിരാശരാണ്. എന്നാല്‍ എല്ലാ ഘടകങ്ങളും നമ്മള്‍ ഇവിടെ പരിഗണിക്കേണ്ടതുണ്ട്, സംഗക്കാര പറഞ്ഞു.

ബെൻ സ്റ്റോക്സ് 2020 ൽ 8 മത്സരങ്ങളില്‍ നിന്നായി 285 റൺസാണ് നേടിയത്. 2 വിക്കറ്റും വീഴ്ത്തിയിരുന്നു. 2021 എഡിഷനില്‍ വിരലിന് പരിക്കേറ്റതിനാല്‍ കാര്യമായി കളിക്കാനായിരുന്നില്ല. ഐ‌പി‌എൽ 2020ൽ 14 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് നേടിയ ആർച്ചർ 2020 എഡിഷനിൽ ഒരു മത്സരത്തിൽ പോലും കളിച്ചിരുന്നില്ല. പരിക്കാണ് വില്ലനായത്. 14 കോടി രൂപയ്ക്കാണ് സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിലനിര്‍ത്തിയത്. ജോസ് ബട്ട്‌ലറിന്റെ പ്രതിഫലം 10 കോടി രൂപയും യശസ്വി ജയ്‌സ്വാളിന്റേത് നാല് കോടി രൂപയുമാണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News