വിജയം തുടരാൻ ഇന്ത്യ;വിൻഡീസിനെതിരായ ആദ്യ ട്വന്റി20 ഇന്ന്

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ടീമിനൊപ്പം ഉണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിനൊപ്പം ഇല്ലാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്

Update: 2022-07-29 01:11 GMT
Editor : Dibin Gopan | By : Web Desk
Advertising

ട്രിനിഡാഡ്: ഇന്ത്യ - വിൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. വിജയത്തോടെ പരമ്പര തുടങ്ങാൻ ഇന്ത്യ ഇറങ്ങുമ്പോൾ ഏകദിന പരമ്പരയിലേറ്റ തോൽവിക്ക് മറുപടി നൽകുകയായിരിക്കും വിൻഡീസിന്റെ ലക്ഷ്യം. ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ട്വന്റി20യിലും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ബാറ്റിങ് നിരയിൽ ഇന്ത്യൻ സംഘത്തിന് ആശങ്കകളില്ല. ടോപ്പ് ഓർഡറിലേക്ക് രോഹിത് ശർമയും ഋഷഭ് പന്തും എത്തുന്നതോടെ ബാറ്റിങ് നിര കൂടുതൽ കരുത്തുള്ളതാകും.

സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും ഹർദിക് പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യക്ക് കാര്യങ്ങൾ അനായാസമാണ്. ബോളിങ് നിരയുടെ പ്രകടനവും മത്സരത്തിൽ നിർണായകമാകും. തുടർച്ചയായി ഏറ്റ കനത്ത തോൽവികളിൽ നിന്ന് വിജയത്തോടെ തിരിച്ചുവരുകയായകും ആതിഥേയർ ലക്ഷ്യം വയ്ക്കുക. ബോളിങ് നിരയാണ് വെസ്റ്റ് ഇൻഡീസിന്റെ ആശങ്ക. എതിരാളികളുടെ ബാറ്റിങ് നിരയെ പ്രതിരോധിക്കാൻ ബോളിങ് നിരയ്ക്ക് ആകുന്നില്ല. ബാറ്റിങിനെ കാര്യമായി തുണയ്ക്കുന്ന പിച്ചിൽ ബാറ്റിങ് വെടിക്കെട്ട് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ടീമിനൊപ്പം ഉണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിനൊപ്പം ഇല്ലാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ച സഞ്ജു തന്റെ കരിയറിലെ ആദ്യ അർധസെഞ്ച്വറി രണ്ടാം ഏകദിനത്തിൽ നേടിയിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News