പ്രഥമ ഇന്റർ കോണ്ടിനെന്റൽ കപ്പ്; കിരീടത്തിൽ മുത്തമിട്ട് റയൽ മാഡ്രിഡ്
സ്പാനിഷ് ക്ലബിനായി കിലിയൻ എംബാപ്പെ(37), റോഡ്രിഗോ(53),വിനീഷ്യസ് ജൂനിയർ(84) എന്നിവർ വലകുലുക്കി.
ദോഹ: പ്രഥമ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടത്തിൽ മുത്തമിട്ട് റയൽ മാഡ്രിഡ്. ഖത്തറിലെ ലുസെയിൽ സ്റ്റേഡിയത്തിൽ നടന്ന ആവേശഫൈനലിൽ മെക്സിക്കൻ ക്ലബ് പച്ചുകയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് റയൽ ചാമ്പ്യന്മാരായത്.സ്പാനിഷ് ക്ലബിനായി കിലിയൻ എംബാപ്പെ(37), റോഡ്രിഗോ(53),വിനീഷ്യസ് ജൂനിയർ(84) എന്നിവർ വലകുലുക്കി.
🤍 EQUIPO 🤍#WorldCham9ions pic.twitter.com/SfIxi8DN8R
— Real Madrid C.F. (@realmadrid) December 18, 2024
ആദ്യ പകുതിയിൽ എംബാപെയുടെ മികച്ച ഗോളിലൂടെ റയൽ മുന്നിലെത്തി. 37-ാം മിനിറ്റിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസിലാണ് ഫ്രഞ്ച് താരം വലകുലുക്കിയത്. രണ്ടാം പകുതിയുടെ ആദ്യ പത്തുമിനിറ്റുള്ളിൽ റോഡ്രിഗോയിലൂടെ ലോസ് ബ്ലാങ്കോസ് രണ്ടാം ഗോളും സ്വന്തമാക്കി. 53-ാം മിനിറ്റിൽ എംബാപ്പെയുടെ പാസിൽ നിന്നായിരുന്നു ബ്രസീലിയൻ വലകുലുക്കിയത്. 'വാർ' പരിശോധനകൾക്കു ശേഷമായിരുന്നു ഗോൾ അനുവദിച്ചത്.
🏆 ¡CAMPEONES! 🏆
— Real Madrid C.F. (@realmadrid) December 18, 2024
🏁 @RealMadrid 3-0 @Tuzos
⚽ 37' @KMbappe
⚽ 53' @RodrygoGoes
⚽ 84' @ViniJr (p)#FIFAIntercontinentalCup | #WorldCham9ions pic.twitter.com/nl5eZsGMZW
84-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിനീഷ്യസ് ജൂനിയറും ഗോൾ പട്ടികയിൽ ഇടംപിടിച്ചു. റയലിന്റെ ലൂകാസ് വാസ്‌കസിനെ പച്ചുക താരം ഇദ്രിസി ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഇതോടെ മൂന്ന് ഗോളുകളുടെ ആധികാരിക വിജയവുമായി റയൽ കിരീടം സ്വന്തമാക്കി.