ജംഷഡ്പൂരിനെ തകർത്ത് കൊമ്പൻമാർ ഫൈനലിൽ

രണ്ടാം പാദ മത്സരം 1-1 സമനിലയായെങ്കിലും ഇരുപാദങ്ങളിലുമായി നേടിയ 2-1 ന്റെ ബലത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുകയായിരുന്നു

Update: 2022-03-15 16:02 GMT
Editor : Nidhin | By : Web Desk
Advertising

ജംഷഡ്പൂരിന്റെ അടങ്ങാത്ത ഗോൾമോഹത്തെ അവിശ്വനീയമായ സേവുകളിലൂടെ രക്ഷപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക്. ഇരുപാദങ്ങളിലുമായി 2-1 എന്ന ഗോൾ നിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എൽ ഫൈനലിലെത്തുന്നത്. 2016 ലാണ് അവസാനമായി ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.

രണ്ടാം പാദ സെമിയിൽ 18-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ലൂണ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്.

മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ രണ്ട് അവസരങ്ങളാണ് കേരള ബാസ്റ്റേഴ്‌സിന് ലഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ഗോൾ കീപ്പറെ മാത്രം മുന്നിൽ നിർത്തി വാസ്‌കസിന്റെ ഷോട്ട് ഗോൾകീപ്പർ ടി.പി രഹനേഷിനെയും കടന്ന് പോയെങ്കിലും ഗോൾ വല കുലുക്കാതെ കടന്നുപോകുകയായിരുന്നു. രണ്ടാമത്തെ അവസരം ഡയസിനായിരുന്നു. ജംഷഡ്പൂർ ബോക്‌സിന് മുന്നിലെ കൂട്ടപൊരിച്ചിലിനൊടുവിൽ ഡയസിന്റെ കാലിൽ പന്ത് ലഭിച്ചെങ്കിലും. പക്ഷേ അവിടെ ഓഫ്‌സൈഡ് ഭൂതം ബ്ലാസ്റ്റേർസിന് വിനയാകുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ കോർണർ കിക്കിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പോസ്റ്റിന് മുന്നിലെ കൂട്ടപ്പൊരിച്ചൽ ജംഷ്ഡ്പൂരിന്റെ പ്രണോയ് ഹാൽദർ മുതലെടുത്ത് ഗോളാക്കി മാറ്റിയെങ്കിലും ആദ്യ പാദത്തിലെ 1-0 ത്തിന്റെ വിജയത്തിന്റെ ബലത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News