പെനൽറ്റി നഷ്ടപ്പെടുത്തി മൊറീനോ: സ്‌പെയിന് വീണ്ടും സമനില

യൂറോ കപ്പിൽ സ്പെയിനിന് വീണ്ടും സമനില. പോളണ്ടിനോടാണ് സ്പെയിൻ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

Update: 2021-06-20 02:28 GMT
Editor : rishad | By : Web Desk
Advertising

യൂറോ കപ്പിൽ സ്പെയിനിന് വീണ്ടും സമനില. പോളണ്ടിനോടാണ് സ്പെയിൻ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യകളിയുടെ ആവർത്തനമായിരുന്നു സ്പെയിൻ. പതിഞ്ഞ താളത്തിൽ കളി, അവസരങ്ങൾ മുതലാക്കാതെ മുന്നേറ്റം, ബോൾ പൊസിഷൻ 77 ശതമാനം. അങ്ങനെ തുടർച്ചയായ രണ്ടാംമത്സരത്തിലും ഏറ്റുവാങ്ങിയ സമനില..

25ാം മിനിറ്റിൽ നേടിയ ഗോളിൽ ആദ്യം ലീഡെടുത്തത് സ്പെയിൻ. ജെറാർഡ് മൊറേനോ നീട്ടിനൽകിയ പാസ് പോളിഷ് ഗോൾകീപ്പറെ മറികടന്ന് മൊറാട്ട ലക്ഷ്യത്തിലെത്തിച്ചു. ലെവൻഡോസ്കിയായിരുന്നു പോളണ്ട് മുന്നേറ്റത്തിന്റെ കുന്തമുന. 42ാം മിനിറ്റിൽ അവർ ഗോളിനടുത്തെത്തി. ഗോൾപോസ്റ്റും, കീപ്പർ സിമോണും സ്പെയിനിന് രക്ഷകരായി. 52ാം മിനിറ്റിൽ പോളണ്ട് സമനില പിടിച്ചു. 

കാമിൽ ജോസ്വിയാക്കിന്റെ അളന്ന് മുറിച്ച ക്രോസിൽ ലെവൻഡോ സ്കിയുടെ സുന്ദര ഹെഡർ. തൊട്ടുപിന്നാലെ വീണ്ടും മുന്നിലെത്താനുള്ള അവസരം പെനൽറ്റിയായി സ്പെയിനിനെ തേടിയെത്തി. കിക്കെടുത്ത ജെറാർഡ് മൊറേനോക്ക് പിഴച്ചു. റീബൗണ്ട് മൊറാട്ടയും പുറത്തേക്കടിച്ചു കളഞ്ഞു. അവസാന മിനുറ്റുകളിൽ ലഭിച്ച അവസരങ്ങളും മുതലാക്കാൻ സ്പെയിനിന് കഴിഞ്ഞില്ല. സമനില ലക്ഷ്യമിട്ട് കളിച്ച പോളിഷ് പ്രതിരോധവും സ്പാനിഷ് മുന്നേറ്റത്തെ തടഞ്ഞു. രണ്ട് സമനിലയുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് സ്പെയിൻ. പോളണ്ട് നാലാമതും.  

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News