'പ്രാർത്ഥനകൾക്ക് നന്ദി, തിരിച്ചുവരും'; ആശുപത്രിക്കിടക്കയിൽ നിന്ന് സൗദി ഡിഫൻഡർ യാസർ അൽ ഷഹ്‌റാനിയുടെ സന്ദേശം

അർജന്റീനയ്ക്കെതിരെയുള്ള മത്സരത്തിൽ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ കാൽമുട്ടിൽ ഇടിച്ചതിനെ തുടർന്ന് അൽ ഷഹ്റാനിക്ക് താടിയെല്ലിന് തകർച്ചയും ആന്തരിക രക്തസ്രാവവും ഉണ്ടാകുകയായിരുന്നു

Update: 2022-11-23 15:50 GMT
Advertising

റിയാദ്: ആശുപത്രിക്കിടക്കയിൽ നിന്ന് ആരാധകർക്ക് സന്ദേശമയച്ച് അർജൻറീനക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ സൗദി ഡിഫൻഡർ യാസർ അൽ ഷഹ്‌റാനി. ആരാധകരുടെ പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നും അല്ലാഹു എല്ലാവർക്കും ആരോഗ്യം നൽകട്ടെയെന്നും സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഉടൻ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.

Full View

ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അർജൻറീനക്കെതിരെ ഇറങ്ങിയപ്പോഴാണ് താരത്തിന് പരിക്കേറ്റത്. അർജന്റീനയ്ക്കെതിരെ ടീം ചരിത്ര വിജയത്തിന്റെ നേടുന്നതിന്റെ അവസാന ഘട്ടത്തിൽ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ കാൽമുട്ടിൽ ഇടിച്ചതിനെ തുടർന്ന് അൽ ഷഹ്റാനിക്ക് താടിയെല്ലിന് തകർച്ചയും ആന്തരിക രക്തസ്രാവവും ഉണ്ടാകുകയായിരുന്നു. തുടർന്ന് ദോഹയിലെ ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഇപ്പോൾ റിയാദിലെ നാഷണൽ ഗാർഡ് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഇവിടെ വെച്ച് ചികിത്സാ നടപടികൾ കൈകൊള്ളുമെന്നാണ് സൗദി അധികൃതർ ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.

എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊകൊണ്ട്‌ ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അർജന്റീനയുടെ വമ്പൻ താരനിരയെ സൗദി അറേബ്യ അട്ടിമറിക്കുകയായിരുന്നു. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അർജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല.

Saudi defender Yasser Al Shahrani, who was injured in the match against Argentina, sent a message to his fans from his hospital bed.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News