'ഇറ്റ്സ് എ ബ്യൂട്ടിഫുള്‍ ഗെയിം'; ലോകകപ്പ് ആവേശമുയര്‍ത്തി മീഡിയവണിന്‍റെ രണ്ടാമത്തെ ഗാനവും

ഇറ്റ്സ് എ ബ്യൂട്ടിഫുള്‍ ഗെയിം എന്ന് പേരിട്ടിരിക്കുന്ന ഗാനം ഡിസംബർ 5 നാണ് പുറത്തിറക്കിയത്

Update: 2022-12-16 01:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: ലോകകപ്പ് ആവേശമുയർത്തി മീഡിയവൺ പുറത്തിറക്കിയ രണ്ടാമത്തെ ഗാനവും സമൂഹമാധ്യമങ്ങളിൽ തരംഗമായി. പത്ത് ദിവസത്തിനുള്ളില്‍ മുപ്പത്തിരണ്ട് ലക്ഷത്തിലധികം ആളുകളാണ് യൂ ട്യൂബില്‍ പാട്ട് കണ്ടുകഴിഞ്ഞത്. ഇറ്റ്സ് എ ബ്യൂട്ടിഫുള്‍ ഗെയിം എന്ന് പേരിട്ടിരിക്കുന്ന ഗാനം ഡിസംബർ 5 നാണ് പുറത്തിറക്കിയത്.

ലോകകപ്പ് ഗാനങ്ങള്‍ക്ക് മത്സരങ്ങളോളം തന്നെ പഴക്കമുണ്ട്. ഓരോ ഗാനവും ഓരോ വിസ്‍മയ ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു. വിസ്‍മയങ്ങള്‍ ഒളിപ്പിച്ച രാജ്യങ്ങളെയും. 2022 ഖത്തർ ഒരുക്കിയ മായികലോകത്തിന്‍റേത്. വിശ്വമേളയ്ക്കായി ലോകം വിരുന്നെത്തിയ ഖത്തറിന് മീഡീയവൺ സമ്മാനിച്ചത് രണ്ട് ഗാനങ്ങള്‍. ഈ മാസം അഞ്ചിന് പുറത്തിറങ്ങിയ ഇറ്റ്സ് എ ബ്യൂട്ടിഫുള്‍ ഗെയിം എന്ന ഗാനം ഇതിനോടകം മുപ്പത്തിരണ്ട് ലക്ഷത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു.

ഇന്ത്യയ്ക്ക് പുറമെ ബെല്‍ജിയം,വെനസ്വേല,ബ്രിട്ടൺ, ശ്രീലങ്ക,കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗായകരുടെ ആലാപനമാണ് ഗാനത്തെ വ്യത്യസ്തമാക്കുന്നത്. മലയാളിയായ ഷാഫി മണ്ടോട്ടിലും ദക്ഷിണാഫ്രിക്കക്കാരനായ ലിയോൺ ആല്‍ബർട്ട് ഓസ്‍തൂയിസെനുമാണ് ചേർന്നാണ് വരികളെഴുതിയത്. ലിയോൺ ആല്‍ബർട്ട് ഓസ്‍തൂയിസെന്‍ തന്നെയാണ് സംഗീതം നല്‍കിയത്. പ്രേക്ഷകരില്‍ ഏറെപ്പേരും ലാറ്റിനമേരിക്കകാരാണ്. ബ്രസീല്‍ അർജന്‍റീന സ്വദേശികളാണ് ഗാനം ആസ്വദിച്ചതില്‍ പകുതിയിലേറെയും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News