ഏറെ നാൾ കാത്തിരിക്കേണ്ട, എംബാപ്പെ റയലിലിലെത്തും! പിഎസ്ജിയുമായുള്ള കരാറിൽ ക്ലോസ്
യൂറോപ്പിലെ മികച്ച ക്ലബുകൾക്കെതിരെ പോരാടാൻ റയൽ മഡ്രിഡിന് ഒരു ഗോൾ സ്‌കോററെ അടിയന്തരമായി ആവശ്യമുണ്ട്
പി.എസ്.ജിയിലെ സഹതാരങ്ങളായ മെസിയും നെയ്മറും ക്ലബ്ബ് വിട്ടതോടെ എംബാപ്പയുടെ കൂട് മാറ്റത്തെകുറിച്ചുള്ള ചർച്ചകൾക്ക് ഏറെ നാളായി തിരികൊളുത്തിയിട്ട്. താരത്തിന് വലിയ തുക സൗദി ക്ലബ്ബ് ഓഫർ ചെയ്തിട്ടും സമ്മതം മൂളിയിരുന്നില്ല. താരത്തിനായി റയൽ മാഡ്രിഡ് രംഗത്തുണ്ട്. റയലിലേക്ക് പോവാനാണ് താരത്തിന്റെ ആഗ്രഹവും. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് എംബാപ്പെ റയലിലേക്ക് ചേക്കാറാനുള്ള സാധ്യതകൾ തെളിഞ്ഞിട്ടുണ്ട്. പിഎസ്ജി താരത്തിന് മുന്നിൽ വെച്ചിരിക്കുന്ന കരാറിലെ ക്ലോസാണ് ഇതിന് സഹായിക്കുക.
ഈ സീസണിൽ പിഎസ്ജിയിൽ തുടരാൻ കരാർ പൂർത്തിയാക്കി സൗജന്യ ട്രാൻസ്ഫറിൽ എംബാപെ റയലിലെത്തുമെന്നാണ് പ്രമുഖ ഫുട്ബോൾ മാധ്യമ പ്രവർത്തകനായ ഫെബ്രീസിയോ റൊമാനോയും റിപ്പോർട്ട് ചെയ്യുന്നത്. പിഎസ്ജിയുമായുള്ള കരാറിൽ റിലീസ് ക്ലോസ് ഉൾപ്പെടുത്തുന്നതോടെയാണ് അടുത്ത സീസണിൽ തന്റെ ആഗ്രഹം പോലെ റയലിലേക്ക് കൂടുമാറാനാവുമെന്ന് എംബാപ്പെയും കരുതുന്നത്. പി.എസ്.ജി സ്‌പോർട്ടിങ് ഡയറക്ടർ ലൂയിസ് കാംപോസാണ് കരാറിനു പിന്നിലെ നിർണായക ശക്തിയെന്നാണ് വിവരം. എംബാപ്പെയെ സ്വന്തമാക്കാൻ റയൽ വർഷങ്ങളായി നീക്കം നടത്തുന്നുണ്ട്. നേരത്തെ, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസ് എംബാപ്പെയ്ക്ക് മികച്ച ഓഫർ നൽകാനുള്ള നിർണായക ചുവടുവെപ്പ് നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യൂറോപ്പിലെ മികച്ച ക്ലബുകൾക്കെതിരെ പോരാടാൻ റയൽ മഡ്രിഡിന് ഒരു ഗോൾ സ്‌കോററെ അടിയന്തരമായി ആവശ്യമുണ്ട്.
തന്റെ സ്‌ക്വാഡ് പൂർണമായെന്നും ഇനി കൂടുതൽ സൈനിങ് ഇല്ലെന്നും റയൽ മാനേജർ അൻസലോട്ടി വ്യക്തമാക്കിയിരുന്നതായി റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു.' എന്നാൽ നല്ല താരങ്ങളെ ടീമിലെത്തിക്കാനുള്ള അവസരം ലഭിച്ചാൽ തീർച്ചയായും റയൽ അത് മുതലാക്കുമെന്ന് റൊമാനോ പറയുന്നു.' അൻസലോട്ടി മാത്രമല്ല, റയലുമായി അടുത്ത് നിൽക്കുന്ന ചില സോഴ്സുകൾ പറഞ്ഞത് വെച്ച് റയൽ അവരുടെ ടീം ക്ലോസ് ചെയ്തിട്ടുണ്ട്. എന്നാൽ ട്രാൻസ്ഫർ മാർക്കറ്റിന്റെ കാര്യമാണ് ഒന്നും പറയാൻ സാധിക്കില്ല. രണ്ട് വർഷം മുമ്പ് റയൽ ഇതുപോലെ പറഞ്ഞിട്ടുണ്ട്. എന്നാൽ ട്രാൻസ്ഫർ അവസാനിക്കുന്ന് അവസാന മണിക്കൂറുകളിൽ അവർ കമവിംഗയെ ടീമിലെത്തിച്ചു,' റൊമാനോ പറഞ്ഞു.
2017ൽ വായ്പാടിസ്ഥാനത്തിലാണ് മൊണോക്കോയിൽനിന്ന് എംബാപ്പെ പി.എസ്.ജിയിലെത്തിയത്.കരാർ പുതുക്കില്ലെന്ന് അറിയിച്ചതോടെയാണ് എംബാപ്പെയും പി.എസ്.ജിയും തമ്മിൽ തർക്കം ഉടലെടുത്തത്. ക്ലബിൻറെ പ്രീ സീസൺ മത്സരങ്ങളിലും ലീഗ് വണ്ണിലെ ആദ്യ മത്സരത്തിലും താരത്തെ മാറ്റി നിർത്തി. ഇതിനിടെ സുഹൃത്തായ ഒസ്മാൻ ഡെംബലെ ടീമിലെത്തുകയും ബ്രസീൽ സൂപ്പർ താരം നെയ്മർ ക്ലബ് വിടുകയും ചെയ്തതോടെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് എംബാപ്പെ വീണ്ടും ക്ലബിനായി കളത്തിലിറങ്ങി.