ഒളിമ്പിക്​സ്​ ടെന്നീസ്​: നദാലിനെ വീഴ്​ത്തി ദോക്യോവിച്​​ മുന്നോട്ട്​

Update: 2024-07-29 16:59 GMT
Editor : safvan rashid | By : Sports Desk
Advertising

പാരിസ്​: ഒളിമ്പിക്​സ്​ ടെന്നീസിലെ ഗ്ലാമർ പോരിൽ ഫ്രഞ്ച്​ ഇതിഹാസം റാഫേൽ നദാലിനെ പരാജയപ്പെടുത്തി സെർബിയയുടെ നൊവാക്​ ദോക്യോവിച്​ മൂന്നാം റൗണ്ടിലേക്ക്​. നേരിട്ടുള്ള രണ്ടുസെറ്റുകൾക്കായിരുന്നു ദോക്യോയുടെ ജയം.

നദാലി​െൻറ സ്വന്തം തട്ടമായ റോളണ്ട്​ ഗ്യാരോസിലെ കളിമൺ കോർട്ടിൽ ആദ്യ സെറ്റിൽ നദാലിനെ ദോ​ക്യോ നിലംതൊടിച്ചില്ല. 6-1നായിരുന്നു വിജയം. രണ്ടാം സെറ്റിൽ നദാൽ പൊരുതി നോക്കിയെങ്കിലും അവസാന ചിരി ദോക്യോക്ക്​ തന്നെ (സ്​കോർ 6-4). രണ്ടുതവണ ഒളിമ്പിക്​സ്​ സ്വർണമെഡൽ നേടിയ നദാലിനെ വീഴ്​ത്തിയ ദോക്യോ ആദ്യ ഒളിമ്പിക്​സ്​ സ്വർണമാണ്​ ലക്ഷ്യമിടുന്നത്​.

ആധുനിക ടെന്നീസിലെ ഏറ്റവും വലിയ ഗ്ലാമർ പോരുകളിലൊന്നായാണ്​ നദാൽ ദോക്യോവിച്ച്​ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്​. ഇരുവരും തമ്മിൽ 60 തവണ ഏറ്റുമുട്ടിയപ്പോൾ 31 തവണ ദോക്യോക്കും 29 തവണ നദാലിനുമായിരുന്നു വിജയം. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News