ആസ്‌ത്രേലിയൻ ഓപ്പൺ; രോഹൻ ബൊപ്പണ്ണക്ക് ഞെട്ടിക്കുന്ന തോൽവി; ആദ്യ റൗണ്ടിൽ പുറത്ത്
കഴിഞ്ഞ വർഷം എബ്ഡനുമായി ചേർന്ന് ബൊപ്പണ്ണ ആസ്ത്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു.
Update: 2025-01-14 09:29 GMT
മെൽബൺ: ആസ്‌ത്രേലിയൻ ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണക്ക് തിരിച്ചടി. ഡബിൾസിൽ ബൊപ്പണ്ണ-നിക്കോളാസ് ബരിയന്റോസ് സഖ്യം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. നിലവിലെ ഡബിൾസ് ചാമ്പ്യനായിരുന്നു ബൊപ്പണ്ണ സഖ്യം. കഴിഞ്ഞ വർഷം മാത്യു എബ്ഡനൊപ്പമാണ് ബൊപ്പണ്ണ കിരീടം സ്വന്തമാക്കിയത്. സ്പെയിൻ താരങ്ങളായ പെഡ്രോ മാർട്ടിനസ്- ജാമി മുനർ പാർട്ടർമാരാണ് ഇന്തോ- കൊളംബിയൻ സഖ്യം പരാജയപ്പെട്ടത്. സ്‌കോർ(5-7, 6-7)
കഴിഞ്ഞ ദിവസം ഇന്ത്യയുടെ സുമിത് നാഗൽ പുരുഷ സിംഗിൾസിലെ ആദ്യ റൗണ്ടിൽ തോൽവി വഴങ്ങിയിരുന്നു. 44 കാരൻ ബൊപ്പണ്ണ കഴിഞ്ഞ വർഷം ഡബിൾസ് ആസ്‌ത്രേലിയൻ ഓപ്പൺ കിരീടം നേടിയതോടെ ലോക ഒന്നാം നമ്പർ റാങ്കിലേക്കുമെത്തിയിരുന്നു.