''കോഹ്ലിയോ ബാബറോ കേമൻ''; ഹർഭജന് അക്തറിന്‍റെ മറുപടി ഇങ്ങനെ

ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് അക്തറിന്‍റെ പ്രതികരണം

Update: 2023-07-02 11:26 GMT
കോഹ്ലിയോ ബാബറോ കേമൻ; ഹർഭജന് അക്തറിന്‍റെ  മറുപടി ഇങ്ങനെ
AddThis Website Tools
Advertising

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ രണ്ട് പേരാണ് ഇന്ത്യൻ താരം വിരാട് കോഹ്ലിയും പാക് താരം ബാബർ അസമും. ഇരുവർക്കുമിടയിൽ ആരാണ് മികച്ചവൻ എന്ന സംവാദം ക്രിക്കറ്റ് ലോകത്ത് ഏറെ കാലമായി നിലനിൽക്കുന്നുണ്ട്.

നിരവധി മുൻ താരങ്ങളോട് മാധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മുൻ പാക് താരമായ ശുഐബ് അക്തറിനോട് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ് ഇതേ ചോദ്യം ആവർത്തിച്ചിരിക്കുകയാണ്. ഭാജിയുടെ ചോദ്യത്തിന് അക്തറിന്റെ മറുപടി ഇങ്ങനെയായിരുന്നു.

''വിരാട് കോഹ്ലിയാണ് മികച്ചവൻ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ബാബറിന് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. കോഹ്ലിയുടെ അത്രയും ഉയരത്തിൽ അവൻ ഒരിക്കൽ എത്തും എന്ന കാര്യം ഉറപ്പാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ബാബർ മികച്ച പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. പക്ഷെ ടി20 ക്രിക്കറ്റിൽ അ്‌ദ്ദേഹത്തിന്‍റെ പ്രകടനം സമീപകാലത്ത് അത്ര നല്ലതല്ല''- അക്തർ പറഞ്ഞു. ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് അക്തർ ഇക്കാര്യം പറയുന്നത്.

ക്രിക്കറ്റ് ജീവിതം മുതൽ വ്യക്തിജീവിതത്തിലെ പ്രിയപ്പെട്ട മുഹൂർത്തങ്ങളെക്കുറിച്ചടക്കം ഹർഭജൻ അക്തറിനോട് ചോദിക്കുന്നുണ്ട്. വീഡിയോയുടെ അവസാനത്തിലാണ് ബാബറാണോ കോഹ്ലിയാണോ കേമൻ എന്ന ചോദ്യം ഭാജി ചോദിച്ചത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News