എയർടെൽ ഉപഭോക്താക്കൾക്ക് ആശ്വാസം; പ്രതിദിനം 500 എംബി അധിക ഡാറ്റ

നാല് പ്ലാനുകളിലാണ് ദിവസം 500 എംബി നിരക്കിൽ അധിക ഡാറ്റ ആനുകൂല്യം ലഭ്യമാകുക.

Update: 2021-11-26 12:28 GMT
Editor : Nidhin | By : Web Desk
Advertising

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ പ്രഖ്യാപിച്ച നിരക്ക് വർധന ഇന്നുമുതൽ നിലവിൽ വന്നതിന് പിന്നാലെ നിരക്ക് വർധനയുടെ ആഘാതം കുറയ്ക്കാനെന്ന വണ്ണം അധിക ഡാറ്റ പ്രഖ്യാപിച്ചു.

നാല് പ്ലാനുകളിലാണ് ദിവസം 500 എംബി നിരക്കിൽ അധിക ഡാറ്റ ആനുകൂല്യം ലഭ്യമാകുക. 265, 299, 719, 839 എന്നീ പ്ലാനുകളിലാണ് കൂടുതൽ ഡാറ്റ ലഭിക്കുക. 265, രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് ഒരു ദിവസം ഒരു ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്.

പുതിയ ഓഫർ അനുസരിച്ച് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. അതുപോലെ തന്നെ 299, 719 രൂപ പ്ലാനുകളിൽ 1.5 ജിബി ലഭിച്ചിരുന്ന ഡാറ്റ 2 ജിബിയാകും. 2 ജിബി ഡാറ്റ ലഭിച്ചിരുന്ന 839 രൂപയുടെ പ്ലാനിൽ 2.5 ജിബി ഡാറ്റ പ്രതിദിനം ലഭിക്കും.

എയർടെൽ താങ്ക്‌സ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. മേൽപ്പറഞ്ഞ പ്ലാനുകൾ റീച്ചാർജ് ചെയ്താൽ എയർടെൽ താങ്ക്‌സ് ആപ്പിൽ അധിക ഡാറ്റ റെഡീം ചെയ്യാനുള്ള കൂപ്പൺ ലഭ്യമാകും. അതുപയോഗിച്ചാണ് 500 ഡാറ്റ നേടാൻ സാധിക്കുക.

അതേസമയം 20 മുതൽ 25 ശതമാനം വരെയാണ് എയർടെൽ പ്രീപെയ്ഡ് നിരക്കിൽ ഇന്നുമുതല്‍ വർധനയുണ്ടായിരിക്കുന്നത്.

5ജിയുടെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാനുള്ള ചെലവ് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർധനയെന്നാണ് എയർടെൽ പറയുന്നത്. ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനമാണ് ഒരു മൊബൈൽ കമ്പനിയുടെ വരുമാനം നിർണയിക്കുന്ന ഏറ്റവും വലിയ ഘടകം. (ആവറേജ് റവന്യൂ പെർ യൂസർ-എആർപിയു). ഈ എആർപിയു 200 ൽ നിന്ന് 300 ൽ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 5ജി സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ഈ നിരക്ക് വർധന ആവശ്യമാണെന്നാണ് കമ്പനികളുടെ വാദം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News