വീട്ടുകാര്യങ്ങളിൽ സഹായിക്കുന്ന റോബോട്ടുമായി ആമസോൺ

Update: 2021-09-29 04:18 GMT
Advertising

നിങ്ങളെ കേൾക്കാനും അനുസരിക്കാനും കഴിയുന്ന റോബോട്ടുമായി ആമസോൺ. ഇന്നലെയാണ് ഉപയോക്താക്കളെ വീട്ടുകാര്യങ്ങളിൽ സഹായിക്കുന്ന ആസ്ട്രോ എന്ന റോബോട്ടിനെ ആമസോൺ അവതരിപ്പിച്ചത്.



നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കാൻ ഈ റോബോട്ടിന് കഴിയില്ലെങ്കിലും നിങ്ങൾ സ്ററൗ ഓണാക്കി പുറത്ത് പോയാൽ മുന്നറിയിപ്പ് നല്കാൻ കഴിയും. അപരിചതർ വീട്ടിലെത്തിയാൽ അത് തിരിച്ചറിയാനും ഈ റോബോട്ടിനാകും.  ഡിജിറ്റൽ കണ്ണുകളുള്ള ആസ്ട്രോ ചെറുചക്രങ്ങളിൽ 'ഓടിനടന്ന്' നിങ്ങൾ പറയുന്നതെല്ലാം ചെയ്യും.




 കാമറകളും സെൻസറുകളും ആർട്ടിഫിഷ്യൽ ടെക്നോളജിയും ഉപയോഗിച്ചാണ് ഈ റോബോട്ട് മുന്നിലുള്ള പ്രതിബന്ധങ്ങളെ തിരിച്ചറിയുക. ആയിരം ഡോളർ വിലവരുന്ന റോബോട്ട് വളരെ കുറച്ച് എണ്ണം മാത്രമേ തുടക്കത്തിൽ വിൽപ്പനക്ക് വെക്കുകയുള്ളൂവെന്നും ന്യൂയോർക്കിലെ കമ്പനിയുടെ വാർഷിക  ചടങ്ങിൽ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. സ്മാർട്ട് ഡിസ്‌പ്ലെ സംവിധാനമായ എക്കോ ഷോ, ഹെൽത് ട്രാക്കിംഗ് ബാൻഡ് ഹാലോ വ്യൂ തുടങ്ങി വിവിധ ഉത്പന്നങ്ങളും ആമസോൺ ചടങ്ങിൽ പുറത്തിറക്കി. 


 Full View


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News