‘കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന് രക്ഷിതാക്കളുടെ അനുമതി വേണം’; നിയമത്തിന്റെ കരടായി
കരട് നിയമം പരിഗണിക്കുക ഫെബ്രുവരി 18ന്
Update: 2025-01-03 17:27 GMT
ന്യൂഡൽഹി: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങാൻ രക്ഷിതാക്കളുടെ അനുവാദം വേണമെന്ന് നിഷ്‌കർഷിക്കുന്ന ഡിജിറ്റൽ പേർസനൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരട് രൂപം പുറത്ത്. കുട്ടികൾ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ചേർക്കുന്നതിന് മുമ്പ് രക്ഷിതാവ് കുട്ടിക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികളെ നിയമിച്ച് നടപടി കൈക്കൊള്ളുമെന്ന് കരട് രേഖയിൽ പറയുന്നു.
എന്നാൽ, ഇത് ലംഘിച്ച് കുട്ടികൾക്ക് വിവരങ്ങൾ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് കരട് നിയമത്തിൽ പറയുന്നില്ല. കരട് ചട്ടങ്ങൾ ഫെബ്രുവരി 18ന് ശേഷമായിരിക്കും പരിഗണിക്കുക. നിലവിൽ പൊതുജനാഭിപ്രായത്തിന് വിട്ടുനൽകിയിരിക്കുകയാണ് കരട് നിയമം.