സ്മാര്‍ട്ട് കാര്‍ നിയന്ത്രിക്കാന്‍ ഫേസ് ഐ.ഡിയും ഫിംഗര്‍ പ്രിന്‍റും
താക്കോലില്ലാതെ കാര്‍ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ജെനിസിസ്
സ്മാര്‍ട്ട് ഫോണിലേതിന് സമാനമായി ഫേസ് ഐഡിയും ഫിംഗര്‍ പ്രിൻ്റും ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ജെനിസിസ്. ഫേസ് കണക്ട് ടെക്നോളജി എന്ന പേരില്‍ അറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് താക്കോലില്ലാതെ കാര്‍ നിയന്ത്രിക്കാനാവും
ഫേസ് കണക്ട് ടെക്നോളജിയിലൂടെ വാഹനത്തിന്‍റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞാലുടന്‍ ഉടമസ്ഥന്‍റെ പ്രൊഫൈലുമായി കാര്‍ സിങ്ക് ആവുകയും ഡ്രൈവര്‍ സീറ്റും സ്റ്റിയറിംഗും ഉടമസ്ഥനായി അഡ്ജസ്റ്റാവുകയും ചെയ്യുന്നു.
ഇന്‍ഫ്രാറെഡ് ക്യാമറയിലൂടെ ഇരുട്ടിലും മുഖം തിരിച്ചറിയാനാവുന്ന സാങ്കേതിക വിദ്യയാണ് കാറിലുണ്ടാവുക.
എല്ലാ സമയവും ഉടമസ്ഥന്‍ സ്മാര്‍ട്ട് കീ കൂടെ കൊണ്ട് നടക്കേണ്ടതില്ല എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഗുണം. ഉടമസ്ഥന്‍ കാറിനകത്ത് താക്കോല്‍ ഉപേക്ഷിച്ച് പോയാലും ഫേസ് ഐ.ഡി ഉപയോഗിച്ച് കാര്‍ തുറക്കാനാവും.
ഫേസ് ഐ.ഡിക്ക് പുറമേ ഫിംഗര്‍ പ്രിൻ്റ് ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയും ജെനിസിസ് അവതരിപ്പിച്ചിട്ടുണ്ട്.