ഒടുവിൽ ഗൂഗിൾ പേയും... സർവീസുകൾക്ക് പണം ഈടാക്കി തുടങ്ങി

നിലവിൽ മൊബൈൽ റീചാർജിംഗിന് മാത്രമാണ് ആപ്പ് പണമീടാക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം

Update: 2023-11-26 15:19 GMT
Google Pay starts charging convenience fee on mobile recharge,
AddThis Website Tools
Advertising

ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ. മൊബൈൽ റീച്ചാർജുകൾക്ക് ഗൂഗിൾ പേ 3 രൂപ കൺവീനിയൻസ് ഫീ ഈടാക്കുന്നതായി കാണിച്ച് ഒരു ട്വിറ്റർ ഉപഭോക്താവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

പേടിഎം, ഫോൺപേ തുടങ്ങിയ മറ്റ് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഗൂഗിൾ പേയെ വ്യത്യസ്തവും ജനപ്രിയവുമാക്കുന്ന ഘടകങ്ങളിൽ ഒന്നായിരുന്നു പണം നൽകാതെ നടത്താവുന്ന ഇടപാടുകൾ. വർഷങ്ങളായി ഉപയോക്താക്കൾക്ക് ഫ്രീ സർവീസ് അനുവദിച്ചതിന് ശേഷമാണ് ഇപ്പോൾ ഗൂഗിൾ പേ പണമീടാക്കുന്നത്.

നിലവിൽ മൊബൈൽ റീചാർജിംഗിന് മാത്രമാണ് ആപ്പ് പണമീടാക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. മുകുൾ ശർമ എന്ന ട്വിറ്റർ ഉപയോക്താവാണ് കൺവീനിയൻസ് ഫീയെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജിയോ റീചാർജ് ചെയ്ത തനിക്ക് 3 രൂപ കൺവീനിയൻസ് ഫീ നൽകേണ്ടി വന്നുവെന്ന് മുകുൾ ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. നൂറ് രൂപ വരെയുള്ള റീചാർജുകൾക്ക് കൺവീനിയൻസ് ഫീ ഇല്ല. നൂറിന് മുകളിലേക്ക് റീചാർജ് തുകയ്ക്കനുസരിച്ച് കൺവീനിയൻസ് തുകയും വർധിക്കും.

കൺവീനിയൻസ് ഫീയെ കുറിച്ച് ഗൂഗിൾ പേ പ്രത്യക്ഷത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും നവംബറിൽ അപ്‌ഡേറ്റ് ചെയ്ത സേവന നിബന്ധനകളിൽ ഗൂഗിൾ ഫീസിനെ കുറിച്ച് കമ്പനി പരാമർശിക്കുന്നുണ്ട്.

Tags:    

Similar News