വാട്സ്ആപ്പിൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എങ്ങനെ ക്രമീകരിക്കാം?

Update: 2021-10-18 16:54 GMT
Advertising

വാട്സ്ആപ്പിലെ എല്ലാ വ്യക്തിഗത സന്ദേശങ്ങളും സുരക്ഷിതമാക്കാൻ സഹായിക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് സവിശേഷത അവതരിപ്പിച്ചു. ഇതുപയോഗിച്ച് ചാറ്റ് ബാക്കപ്പുകൾ ഉപയോക്താവിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. മൂന്നാം കക്ഷിയായ ഫേസ്ബുക്കിനോ ആപ്പിളിനോ ഗൂഗിളിനോ ഉപയോഗിക്കാൻ സാധിക്കില്ല.

എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പിന്, ഐക്ലൗഡിലും ഗൂഗിൾ ഡ്രൈവ് ബാക്കപ്പിലും ലഭിക്കുന്ന അതേ സുരക്ഷിതത്വം ലാഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആഗോളതലത്തിൽ രണ്ട് ബില്യണിലധികം ഉപയോക്താക്കൾക്കിടയിലുള്ള 100 ബില്ല്യൺ സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ വഴി സംരക്ഷിക്കപെടുന്നുണ്ടെന്നും കമ്പനി ബ്ലോഗ്‌പോസ്റ്റിൽ പറയുന്നു. 2016 ലാണ് വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ സംവിധാനം കൊണ്ട് വന്നത്.

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എങ്ങനെ ക്രമീകരിക്കാം?

1 . വാട്ട്‌സ്ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ബട്ടണിൽ ടാപ്പ് ചെയ്ത് സെറ്റിങ്സിലേക്ക് പോകുക.

2 . ചാറ്റുകൾ ടാപ്പുചെയ്യുക, തുടർന്ന് ചാറ്റ് ബാക്കപ്പിലേക്ക് പോകുക.

3 . എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പിലേക്ക് പോയി കണ്ടിന്യു ടാപ്പ് ചെയ്യുക. അതിനുശേഷം, ഒരു പാസ്സ്‌വേർഡ് അല്ലെങ്കിൽ ഒരു എൻക്രിപ്ഷൻ കീ നൽകുക.

4 . 'ഡൺ' ടാപ്പ് ചെയ്യുക

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News