അൺസെൻഡ് മാത്രമല്ല, മെസേജുകൾ ഇനി എഡിറ്റ് ചെയ്യാം; പുത്തൻ ഫീച്ചറുകളുമായി ഐപാഡ്ഒഎസ് 16

മെയിൽ ആപ്പിലെ സെർച്ചിങ് മെച്ചപ്പെടുത്തുന്നതിനായി പുതിയ രണ്ട് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്

Update: 2022-10-30 09:09 GMT
Editor : banuisahak | By : Web Desk
Advertising

ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 16 എത്തിയിരിക്കുകയാണ്. ഈ കാത്തിരിപ്പ് വെറുതെയായിട്ടില്ല. നിരവധി സവിശേഷതകളാണ് ഐപാഡ്ഒഎസ് 16 വാഗ്‌ദാനം ചെയ്യുന്നത്. ഐഒഎസ് 16 ല്‍ വരാനിരിക്കുന്ന ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ ഡബ്ല്യുഡബ്ല്യുഡിസിയില്‍ പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ഈ ഫീച്ചറുകൾ എന്തൊക്കെയെന്ന് നോക്കിയാലോ..!

മെസേജുകൾ എഡിറ്റ് ചെയ്യാം 

എഡിറ്റ് ചെയ്യുക, അയച്ചത് പഴയ പടിയാക്കുക, സന്ദേശങ്ങൾ വായിക്കാത്തതായി (അൺറീഡ്) അടയാളപ്പെടുത്തുക അങ്ങനെ പുതിയ ഫീച്ചറുകളാണ് ഐപാഡ്ഒഎസ് 16 അപ്‌ഡേറ്റിനൊപ്പം ആപ്പിൾ മെസേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഇനി മുതൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. മെസേജ് അൺസെൻഡ്‌ ചെയ്യുന്നതിനൊപ്പം അൺറീഡ് എന്ന ഓപ്‌ഷൻ കൂടി ഐപാഡ്ഒഎസ് 16 നൽകുന്നുണ്ട്. ഇതുവഴി ലഭിച്ച മെസേജുകൾ വായിക്കാത്തതായി അടയാളപ്പെടുത്താവുന്നതാണ്.

മെയിലിൽ സ്മാർട്ട് ടൂൾ 

ഒരു ഇ മെയിൽ ലഭിച്ചു കഴിഞ്ഞാൽ മറുപടി അയക്കാൻ മറക്കാറുണ്ടോ. ഇനിയാ ടെൻഷൻ വേണ്ട, ഐപാഡ്ഒഎസ് 16നിലെ പുതിയ ഫീച്ചറുകളിൽ ഒന്നാണ് മെയിൽ ആപ്പിലെ സ്മാർട്ട് ടൂൾ. മെയിലിലെ 'റിമൈൻഡ് മീ' ഫീച്ചർ മെയിലുകളിൽ ചേർത്ത് മറുപടി നൽകാനുള്ള സമയവും സെറ്റ് ചെയ്തു കഴിഞ്ഞാൽ നിശ്ചിത സമയത്ത് തന്നെ റിപ്ലൈ അയക്കാൻ ഇത് നിങ്ങളെ ഓർമിപ്പിക്കും. 

കൂടാതെ, സ്വീകർത്താവിന്റെ മെയിൽ ആഡ് ചെയ്യാനോ അറ്റാച്മെന്റുകൾ വെക്കാനോ മറക്കുകയാണെങ്കിൽ മെയിൽ ആപ്പ് സ്വയം അലേർട്ട് ആവുകയും ചെയ്യും. മെയിൽ മറ്റൊരു സമയത്തേക്ക് ഷെഡ്യൂൾ ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. 

മികച്ച സെർച്ച് ഫീച്ചർ 

മെയിൽ ആപ്പിലെ സെർച്ചിങ് മെച്ചപ്പെടുത്തുന്നതിനായി പുതിയ രണ്ട് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെർച്ച് കറക്ഷൻസ് ആൻഡ് സ്മാർട്ട് സെർച്ച് കറക്ഷൻസ് (search corrections and smart search suggestions) എന്നിവയാണവ. സെർച്ച് കറക്ഷൻ ഫീച്ചർ സെർച്ച് ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകൾ സ്വയം തിരുത്തും. തിരയാൻ ഉപയോഗിക്കുന്ന പദങ്ങൾക്ക് പകരം പര്യായപദങ്ങൾ ഉപയോഗിക്കുകയും ചെയ്യും. 

ഐ ക്ലൗഡിലെ ഫോട്ടോ ലൈബ്രറി 

ഐ ക്ലൗഡ് ഫോട്ടോ ലൈബ്രറിയാണ് ഐപാഡ്ഒഎസ് 16ലെ മറ്റൊരു സവിശേഷത. പുതിയ ഫോട്ടോ ലൈബ്രറിയിലൂടെ ആറുപേർക്ക് വരെ ഷെയർ ചെയ്യാൻ സാധിക്കും. കൂടാതെ ഫോട്ടോസ് പങ്കുവെക്കുമ്പോൾ മികച്ച നിർദ്ദേശങ്ങളും ഇതിലൂടെ ലഭിക്കും. 

സ്റ്റേജ് മാനേജർ 

ഐ ഫോൺ ഉപഭോക്താക്കൾ ഏറെ പ്രതീക്ഷിച്ചിരുന്ന ഫീച്ചറാണ് സ്റ്റേജ് മാനേജർ. ഡെസ്‌ക്‌ടോപ്പ്-ക്ലാസ് മൾട്ടിടാസ്‌കിംഗ് ഫീച്ചറാണിത്. ആപ്പുകളുടെ വലിപ്പം മാറ്റാനും ഐപാഡിൽ മാക്‌ബുക്ക് പോലുള്ള അനുഭവം നൽകുന്നതിനും ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. 

വെതർ ആപ് 

വെതർ ആപ് ഐ പാഡിന് ഏറെ പുതുമയുള്ള ഫീച്ചറാണ്. പുതിയ ആനിമേഷനുകളും ഈ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വായുവിന്റെ ഗുണനിലവാരം, താപനില, കഠിനമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവ പോലുള്ള പ്രധാനപ്പെട്ട ഡാറ്റയും ഐ പാഡിലെ വെതർ ആപ് വാഗ്ദാനം ചെയ്യുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News