ഐക്യൂ Z5 ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും പ്രത്യേകതകളും അറിയാം
രണ്ട് കളര്‍ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും പുതിയ iQOO സ്മാർട്ട്ഫോൺ ലഭ്യമാണ്
Update: 2021-09-27 07:59 GMT
ഐക്യൂ Z5 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 23,990 രൂപയാണ് പ്രാരംഭ വില. രണ്ട് കളര്‍ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും പുതിയ iQOO സ്മാർട്ട്ഫോൺ ലഭ്യമാണ്.
8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള അടിസ്ഥാന വേരിയന്‍റിന് 23,990 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 26,990 രൂപയും വില വരും. മിസ്റ്റിക് സ്പേസ്, ആര്‍ട്ടിക് ഡോണ്‍ എന്നീ രണ്ടു നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ആമസോണ്‍ ഇന്ത്യ വെബ്സൈറ്റ്, ഓണ്‍ലൈന്‍ ഐക്യൂ സ്റ്റോറുകള്‍ എന്നിവയിലൂടെ സെപ്തംബര്‍ 27 മുതല്‍ ഫോണ്‍ വാങ്ങാം.
സവിശേഷതകള്‍
- 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ
- ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778ജി മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 642 എൽ ജിപിയു
- 8ജിബി എൽപിഡിഡിആർ 5 റാം 128ജിബി / 256ജിബി (UFS 3.1) സ്റ്റോറേജ് / 12ജിബി എൽപിഡിഡിആർ റാം 256ജിബി (UFS 3.1) സ്റ്റോറേജ്
- ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിൻ ഒഎസ് 1.0
- 64MP + 8MP + 2MP പിൻ ക്യാമറകൾ
- 16 എംപി മുൻ ക്യാമറ
- 5,000 എം.എ.എച്ച് ബാറ്ററി