നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ വോഡഫോൺ ഐഡിയ

Update: 2022-01-25 16:21 GMT
Advertising

നഷ്ടത്തിൽ തുടരുന്ന മൊബൈൽ സേവന ദാതാക്കളായ വോഡഫോൺ ഐഡിയ ഈ വർഷവും നിരക്കുകൾ വർധിപ്പിച്ചേക്കും. നവംബറിൽ വർധിപ്പിച്ച നിരക്കുകളോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കി മാത്രമേ ഈ വർഷം നിരക്കുകൾ വർധിക്കുകയുള്ളൂവെന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസി പി.ടി.ഐ യോട് പറഞ്ഞു.

പ്രതിമാസ സേവനങ്ങൾക്ക് നിശ്ചയിച്ച 99 രൂപയെന്ന മിനിമം നിരക്ക് 4 ജി സേവനങ്ങൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തുകയല്ലെന്ന് വോഡഫോൺ ഐഡിയ എം.ഡിയും സി.ഇ.ഓ യുമായ രവീന്ദർ ടക്കർ പറഞ്ഞു.

നിരക്ക് വർധനയെത്തുടർന്ന് കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 26.98 കോടിയിൽ നിന്നും കഴിഞ്ഞ വർഷം 24.72 ആയി കുറഞ്ഞിരുന്നു. 4,532.1 കോടി രൂപയുടെ നഷ്ടമാണ് ഈ കാലയളവിൽ കമ്പനിക്കുണ്ടായത്.

News Summary : Mobile services rates of Vodafone Idea may see another hike in 2022

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News