ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍; മാര്‍ക്കറ്റിങ് മേധാവിയടക്കം ഭൂരിഭാഗം പേരും പുറത്ത്

ഇലോണ്‍ മസ്ക് പ്രഖ്യാപിച്ച കമ്പനി പുനഃക്രമീകരണത്തിന്‍റെ ഭാഗമായാണ് കൂട്ടപിരിച്ചുവിടല്‍

Update: 2022-11-04 14:53 GMT
Editor : ijas | By : Web Desk
Advertising

ന്യൂഡല്‍ഹി: ട്വിറ്ററിന്‍റെ നിയന്ത്രണം ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ കൂട്ടപിരിച്ചുവിടല്‍. ട്വിറ്റര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേറ്റിങ്, പാര്‍ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലായാണ് കൂട്ടപിരിച്ചുവിടല്‍ നടന്നത്. ഇലോണ്‍ മസ്ക് പ്രഖ്യാപിച്ച കമ്പനി പുനഃക്രമീകരണത്തിന്‍റെ ഭാഗമായാണ് പിരിച്ചുവിടല്‍. ട്വിറ്ററിന്‍റെ ഇന്ത്യയിലെ തൊഴിലാളികളിൽ 50 ശതമാനത്തിലധികം പേരെ പിരിച്ചുവിട്ടതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതെ സമയം വാര്‍ത്തകളില്‍ ട്വിറ്റര്‍ ഇന്ത്യ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള ട്വിറ്റര്‍ ഓഫീസുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിരുന്നു. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മെയില്‍ സന്ദേശം അയക്കുമെന്ന് അറിയിച്ചാണ് കമ്പനി അവധി പ്രഖ്യാപിച്ചത്. സാമ്പത്തിക ഭാരം കുറക്കുന്നതിന്‍റെ ഭാഗമായി ട്വിറ്ററിലെ 3700 ജീവനക്കാരെ ഒഴിവാക്കാനാണ് മസ്കിന്‍റെ തീരുമാനം.

ഇതിനുമുമ്പ് നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കിയാണ് മസ്ക് ട്വിറ്റര്‍ ഭരണം തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു. സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്ക് നേരത്തെ ആരോപിച്ചിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News