ശബ്ദാധിഷ്ഠിത പേയ്‌മെന്റ് സേവനവുമായി യു.പി.ഐ

ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ വെച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് പുതിയ സേവനത്തെക്കുറിച്ച് വ്യക്തമാക്കിയത്

Update: 2023-09-09 13:13 GMT
Advertising

യു.പി.ഐ വഴിയുള്ള ഓൺലൈൻ ഇടപാടുകളിൽ ശബ്ദാധിഷ്ഠിത പേയ്‌മെന്റ് എന്ന പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് നാഷ്ണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ഇതിലൂടെ ശബ്ദം ഉപയോഗിച്ച് ഇടപാടുകൾ നടത്താനാകും. പണമയക്കുകയും മൊബൈൽ, ഗ്യാസ്, വൈദ്യുതി ബില്ലുകൾ എന്നിവ സംസാരിക്കുന്നതു പോലെ എളുപ്പത്തിൽ അടക്കാൻ സാധിക്കുകയും ചെയ്യും.

ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ വെച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ കൂട്ടത്തിൽ ഈ പുതിയ സേവനത്തെ കുറിച്ച് വ്യക്തമാക്കിയത്. ടെലികോം കോളുകൾ, ഐ.ഒ.ടി (ഇന്റർനെറ്റ് ഓഫ് തിങ്‌സ്) ഉപകരണങ്ങൾ എന്നിവ വഴി യു.പി.ഐ പണമിടപാട് നടത്താൻ കഴിയുന്നതാണ് ശബ്ദാധിഷ്ഠിത പണമിടപാടിന്റെ പ്രത്യേകത. ഹിന്ദി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ പ്രാദേശിക ഭാഷകളിലും ഇതിലുടെ ഇടപാട് നടത്താൻ സാധിക്കും.

യു.പി.ഐ വഴി ബാങ്കുകൾ അനുമതി നല്കിയ വായ്പകൾ ലഭിക്കുന്ന ക്രെഡിറ്റ് ലൈൻ, ഓഫ്‌ലൈനായി പണം ലഭിക്കുന്നതും അയക്കാൻ സാധിക്കുന്നതുമായ യു.പി.ഐ ലൈറ്റ് സംവിധാനം എന്നിവയാണ് യു.പി.ഐ അടുത്തിടെ പുറത്തിറക്കിയ ഫീച്ചറുകൾ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News