എന്താണ് വൈ-ഫൈ കോളിംഗ്?... നിങ്ങളുടെ ഫോണിൽ എങ്ങനെ ആക്ടിവേറ്റാക്കാം...
ഇന്ത്യയിൽ പ്രധാനമായും വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, എയർടെൽ എന്നി കമ്പനികൾ ഈ സേവനം നൽകുന്നവരാണ്
നമ്മൾ എല്ലാവരും വൈ-ഫൈ കോളിംഗിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാകാം. പക്ഷേ അതുപയോഗിക്കുന്നവരുടെ എണ്ണം പൊതുവെ കുറവാണ്. വൈ-ഫൈ കോളിംഗിനെ കുറിച്ച് ശരിയായ ധാരണയില്ലാത്തതാണ് അതുപയോഗിക്കുന്നവരുടെ എണ്ണം കുറയാൻ കാരണം. എന്താണ് വൈ-ഫൈ കോളിംഗ് എന്ന് നോക്കാം.
മതിയായ നെറ്റ്‍വര്‍ക്ക് കവറേജ് ഇല്ലാത്തയിടങ്ങളിൽ സാധാരണ കോളുകൾ വിളിക്കാൻ കഴിയുന്ന സംവിധാനമാണിത്. വൈ-ഫൈ ലഭ്യമായ സ്ഥലങ്ങളിലാണ് നിങ്ങളുള്ളതെങ്കിൽ നിങ്ങൾക്കു ഈ സേവനം ഉപയോഗിക്കാവുന്നതാണ്. പക്ഷേ നിങ്ങളുടെ സേവനദാതാക്കൾ വൈ-ഫൈ കോളിംഗ് സംവിധാനം നൽകുന്നവരായിരിക്കണം. ഇന്ത്യയിൽ പ്രധാനമായും വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, എയർടെൽ എന്നി കമ്പനികൾ ഈ സേവനം നൽകുന്നവരാണ്.
ഒരു ആൻഡ്രോയിഡ് ഫോണിൽ വൈ-ഫൈ കോളിംഗ് ആക്ടിവേറ്റ് ചെയ്യാൻ:
• ഫോൺ സെറ്റിങ്‌സിൽ നിന്നു നെറ്റ്‍വര്‍ക്ക് ഓപ്ഷൻ തെരഞ്ഞെടുക്കുക. ചില ഫോണുകളിൽ കണക്ഷൻ അല്ലെങ്കിൽ മൊബൈൽ നെറ്റ്‍വര്‍ക്ക് എന്നായിരിക്കും കാണുക.
• ശേഷം വൈ-ഫൈ പ്രിഫറൻസ് തെരഞ്ഞെടുക്കുക. പിന്നിട് അഡ്വാൻസ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
• തുറന്നു വരുന്ന ടാബിൽ നിന്നു വൈ-ഫൈ കോളിംഗ് ലഭ്യമാണോയെന്നു പരിശോധിക്കുക. ലഭ്യമാണെങ്കിൽ അതു ക്ലിക്ക് ചെയ്യുക.
• വൈ-ഫൈ കോളിംഗ് ക്ലിക്ക് ചെയ്ത ശേഷം സേവനം ലഭിക്കേണ്ട സിം തെരഞ്ഞെടുക്കുക.
ഐ ഫോണിൽ ആക്ടിവേറ്റ് ചെയ്യാൻ:
• സെറ്റിങ്‌സിൽ ഫോൺ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
• മൊബൈൽ ഡാറ്റ ഓപ്ഷനിൽ നിന്നു വൈ-ഫൈ കോളിംഗ് ക്ലിക്ക് ചെയ്യുക.
• അവസാനമായി wifi calling on this phone തെരഞ്ഞെടുത്ത് സേവനം ലഭ്യമാക്കുക