ഉപയോക്താക്കളെ വലച്ച് എക്‌സിന്റെ 'ക്ലിക്ക്‌ബൈറ്റ് പരസ്യങ്ങൾ'

'ക്ലിക്ക്‌ബൈറ്റ് പരസ്യങ്ങൾ' ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ സാധിക്കില്ല

Update: 2023-10-08 12:34 GMT
Advertising

എക്‌സ് പുതുതായി അവതരിപ്പിച്ച ക്ലിക്ക്‌ബൈറ്റ് പരസ്യങ്ങൾ ഉപയോക്താക്കളെ ശല്യപ്പെടുത്തുന്നതായി റിപ്പോർട്ട്. ക്ലിക്ക്‌ബൈറ്റ് പരസ്യങ്ങൾ ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ആരാണ് പ്രസിദ്ധീകരിക്കുന്നതെന്ന് വെളിപ്പെടുത്താത്ത പരസ്യങ്ങൾ ഉപയോക്താക്കളുടെ ഫീഡിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് ടെക് വെബ്‌സൈറ്റായ മാഷബിളിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇത്തരത്തിലുള്ള പരസ്യങ്ങൾ പരസ്യങ്ങളാണോ എന്ന് പോലും ഉപയോക്താവിന് മനിസിലാകാത്ത രീതിയിലാണ് പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെടുന്ന്ത്. ഈ പരസ്യങ്ങൾ ലൈക്ക് ചെയ്യാനോ റീട്വീറ്റ് ചെയ്യാനോ സാധിക്കില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില പരസ്യങ്ങൾ തങ്ങളുടെ ഫോർ യു ഫീഡിൽ കാണുന്നുണ്ടെന്നറിയിച്ച് ഉപയോക്താക്കൾ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും മാർഷബിൾ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഏത് രീതിയിലും വരുമാനം കണ്ടെത്താനുള്ള എക്‌സിന്റെ ശ്രമമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. 2024 ഓടെ കമ്പനി ലാഭത്തിലാകുമെന്ന് എക്‌സ് സി.ഇ.ഒ ലിൻഡ യാക്കരിനോ നേരത്തെ പറഞ്ഞിരുന്നു. പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുമെന്ന് ഇലോൺ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News