ഫോണുകളെ നിശ്ചലമാക്കി പോക്കിമാന്‍ ഗോയുടെ വ്യാജന്‍
വ്യാജ ആപ് പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ഇതോടെ ഫോണ്‍ പൂര്‍ണമായും നിശ്ചലമാകും. പിന്നീട് ബാറ്ററി ഊരിയെടുത്ത് ഫോണ്‍ റീ സ്റ്റാര്‍ട്ട്.....
ഗെയിമിങ് ലോകത്ത് ചുരുങ്ങിയ നാളുകള്‍ക്കകം തരംഗം സൃഷ്ടിച്ച് മുന്നേറുന്ന പോക്കിമാന്‍ ഗോയുടെ വ്യാജന്‍ രംഗത്ത്. പോക്കിമാന്‍ ഗോ അള്‍ടിമേറ്റ് എന്ന പേരിലാണ് വ്യാജന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഡൌണ്‍ലോഡ് ചെയ്ത ശേഷം പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് ഇത് പോക്കിമാന്‍ ഗോ എന്ന പേരിലല്ല മറിച്ച് പിഐ നെറ്റ്‍വര്‍ക്ക് എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാകുക. വ്യാജ ആപ് പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ഇതോടെ ഫോണ്‍ പൂര്‍ണമായും നിശ്ചലമാകും. പിന്നീട് ബാറ്ററി ഊരിയെടുത്ത് ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്യേണ്ടി വരും.
റീബൂട്ട് ചെയ്താല്‍ പിഐ നെറ്റ്‍വര്‍ക്ക് അപ്രത്യക്ഷമാകുമെങ്കിലും അദൃശ്യമായി പിന്നണിയില്‍ പ്രവര്‍ത്തിച്ച് വ്യാജ പരസ്യ ക്ലിക്കുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും. സോഫ്റ്റ്‍വെയര്‍ സെക്യൂരിറ്റി കമ്പനിയായ ഇഎസ്ഇടിയാണ് ഇത്തരമൊരു വ്യാജ പോക്കിമാന്‍ ഗോയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാദമായി ഈ വ്യാജ പതിപ്പ് ഇതിനോടകം തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കംചെയ്യപ്പെട്ടിട്ടുണ്ട്.