മാംഗോ ഫോണ്‍ ഫ്ലാഗ്ഷിപ്പുകള്‍ ഓണത്തിനെത്തും; പ്രവര്‍ത്തനം സ്വന്തം ഒഎസില്‍

Update: 2018-04-17 02:21 GMT
Editor : Alwyn K Jose
മാംഗോ ഫോണ്‍ ഫ്ലാഗ്ഷിപ്പുകള്‍ ഓണത്തിനെത്തും; പ്രവര്‍ത്തനം സ്വന്തം ഒഎസില്‍
Advertising

എം ഫോണ്‍ സ്വന്തമായി വികസിപ്പിച്ച MU OS എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും സെവന്‍ എസ് മോഡലുകള്‍ പ്രവര്‍ത്തിക്കുക.

കേരളത്തില്‍ നിന്നുള്ള പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ മാംഗോ ഫോണിന്‍റെ സെവന്‍ എസ് സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലേക്ക്. ഓണത്തോടനുബന്ധിച്ച് പുതിയ മോഡലുകള്‍ ഉപഭോക്താക്കളിലെത്തും. എം ഫോണ്‍ സ്വന്തമായി വികസിപ്പിച്ച MU OS എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും സെവന്‍ എസ് മോഡലുകള്‍ പ്രവര്‍ത്തിക്കുക.

അന്താരാഷ്ട്ര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളോട് മല്‍സരിക്കാവുന്ന മികവുകളോടെയാണ് മാംഗോ ഫോണ്‍ സെവന്‍ എസ് മോഡലുകള്‍ വിപണിയിലെത്തു‌ന്നത്. 8 ജിബി റാം, 16 മെഗാ പിക്സല്‍ വീതമുള്ള ഇരട്ട റിയര്‍ കാമറ, 13 മെഗാപിക്സലിന്‍റെ ഫ്രണ്ട് കാമറ എന്നിവയാണ് 7 എസ് സീരിസിലെ ഏറ്റവും മുന്തിയ പ്രത്യേകതകള്‍. 32 ജിബി മുതല്‍ 256 ജിബി വരെ സ്റ്റോറേജ് ശേഷികളില്‍ ഈ ഫോണ്‍ ലഭ്യമായിരിക്കും. പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനത്തില്‍ നാല് വ്യത്യസ്ത ശ്രേണികളിളായി എംഫോണ്‍ സെവന്‍ എസ് ഉപഭോക്താക്കളിലെത്തിക്കുമെന്ന് എം ഫോണ്‍ അധികൃതര്‍ അറിയിച്ചു. എംയു ഒഎസ് എന്ന സ്വന്തം ഒഎസില്‍ പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഇവക്കുണ്ട്. സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമുള്ള ലോകത്തെ അഞ്ചാമത്തെ ഫോണാണ് എംഫോണ്‍. ഇക്കുറി ഓണത്തിനാണ് മാംഗോ ഫോണിന്‍റെ പുതിയ മോഡലുകള്‍ വിപണിയിലെത്തുക.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News