ഐഫോണ്‍ 7, 7 പ്ലസ് ഏഴിനെത്തും; വിലയും പ്രത്യേകതകളും
കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ആപ്പിളിന്റെ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് സ്‍മാര്‍ട്ട്ഫോണുകള്‍ സെപ്തംബര്‍ ഏഴിന് അവതരിക്കും.
കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ആപ്പിളിന്റെ ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് സ്‍മാര്‍ട്ട്ഫോണുകള്‍ സെപ്തംബര്‍ ഏഴിന് അവതരിക്കും. വമ്പന്‍ സവിശേഷതകള്‍ പുതിയ ഐഫോണുകളിലുണ്ടെങ്കിലും വരാനിരിക്കുന്ന ഐഫോണില്‍ വിസ്‍മയം ഒളിപ്പിച്ചായിരിക്കും ആപ്പിള്‍ പുറത്തിറക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 32 ജിബിയാണ് ഐഫോണ്‍ 7 അടിസ്ഥാന മോഡലിന്റെ സ്റ്റോറേജ്. 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് ഐഫോണ്‍ 7 നുള്ളത്. 32 ജിബി മോഡലിന് 53,150 രൂപയും 128 ജിബിക്ക് 61,200 രൂപയും 256 ജിബിക്ക് 71,250 രൂപയുമായിരിക്കും ഇന്ത്യന്‍ വിപണിയിലെ വില.
ഐഫോണ്‍ 7 പ്ലസ് 32 ജിബിക്ക് 61,200 രൂപയും 128 ജിബി മോഡലിന് 69,200 രൂപയും 256 ജിബിക്ക് 79,300 രൂപയുമാണ് ആപ്പിള്‍ നിശ്ചയിച്ചിരിക്കുന്ന വിലയെന്ന് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതൊക്കെയാണെങ്കിലും ഇറക്കുമതി നികുതിയും മറ്റു ഘടകങ്ങളുമൊക്കെ വഴിമുടക്കികളായാല്‍ ഐഫോണ്‍ 7, 7 പ്ലസിന്റെ വില ഇതിലും കൂടുതലാകും. ഐഫോണ്‍ 7 ന് 4.7 ഇഞ്ച് 3ഡി ടച്ച് ഡിസ്‍പ്ലേയാണ് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. 7 പ്ലസില്‍ 5.5 ഇഞ്ച് ഡിസ്‍പ്ലേയായിരിക്കും. ഐഫോണ്‍ 7 ന്റെ പ്രവര്‍ത്തനം 2 ജിബി റാമില്‍ ആപ്പിളിന്റെ സ്വന്തം എ10 പ്രൊസസറിലായിരിക്കും. 7 പ്ലസില്‍ ഇത് 4 ജിബി റാം എന്ന വ്യത്യാസം മാത്രായിരിക്കുമുണ്ടാകുക. ഐഫോണ്‍ 7 ല്‍ 12 എംപി പ്രധാന കാമറയും 5 എംപി മുന്‍ കാമറയുമായിരിക്കും. 7 പ്ലസിനെ 16 എംപി പ്രധാന കാമറയായിരിക്കും വ്യത്യസ്തമാക്കുക.