നോക്കിയയില്‍ നിന്നു മൂന്നു അവതാരങ്ങള്‍; വിലയും പ്രത്യേകതകളും

Update: 2018-04-21 22:52 GMT
Editor : Alwyn K Jose
നോക്കിയയില്‍ നിന്നു മൂന്നു അവതാരങ്ങള്‍; വിലയും പ്രത്യേകതകളും
Advertising

ഇന്ത്യൻ വിപണിയിൽ പുതിയ മൂന്ന്​ സ്മാർട്ട്​ ഫോണുകൾ അവതരിപ്പിച്ച്​ നോക്കിയ.

ഇന്ത്യൻ വിപണിയിൽ പുതിയ മൂന്ന്​ സ്മാർട്ട്​ ഫോണുകൾ അവതരിപ്പിച്ച്​ നോക്കിയ. നോക്കിയ -3, 5, 6 എന്നീ മോഡലുകളാണ്​ കമ്പനിയുടെ വിപണനാവകാശമുള്ള എച്ച്എംഡി ​ഗ്ലോബൽ വിപണിയിലെത്തിക്കുന്നത്​. ആൻഡ്രോയിഡ്​ അടിസ്ഥാന ഫോണായ നോക്കിയ-3ക്ക്​ 9,499 രൂപയാണ്​ വില. ജൂൺ 16 മുതൽ ഇത്​ വിപണിയിൽ ലഭിക്കും. 12,899 രൂപ വിലയുള്ള നോക്കിയ-5​​ന്റെ പ്രീ ബുക്കിങ്​ ജൂൺ ഏഴിന്​ ആരംഭിച്ചു. പ്രധാന മോഡലായ നോക്കിയ-6ന്​ 14,999 രൂപയാണ്​ വില. ഇത്​ ആമസോൺ വഴിമാത്രമേ ലഭിക്കൂ. പ്രീബുക്കിങ്​ 14ന്​ ആരംഭിക്കും.

നോക്കിയ 6

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീന്‍, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സുരക്ഷ, ഫിംഗര്‍ പ്രിന്റ് സ്‍കാനര്‍, ആന്‍ഡ്രോയ്ഡ് 7.0 നൌഗട്ട്, സ്നാപ്ഡ്രാഗണ്‍ 430, 3 ജിബി റാം, 32 ജിബി മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി ഉയര്‍ത്താം, 3000 mAh ബാറ്ററി, 16 മെഗാപിക്സല്‍ പ്രധാന കാമറ, 8 എംപി മുന്‍ കാമറ, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍ തുടങ്ങിയവയാണ് നോക്കിയ 6 ന്റെ പ്രധാന സവിശേഷതകള്‍.

നോക്കിയ 5

ഫിംഗര്‍ പ്രിന്റ് സ്‍കാനറോട് കൂടിയ 5.2 ഇഞ്ച് എച്ച്ഡി ഡിസ്‍പ്ലേ, ആന്‍ഡ്രോയിഡ് 7.1.1 നൌഗട്ട്, സ്നാപ്ഡ്രാഗണ്‍ 430 പ്രൊസസര്‍, 2ജിബി റാം, 16 ജിബി മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം, 13 എംപി പ്രധാന കാമറ, 8 എംപി മുന്‍ കാമറ, 3000 mAh ബാറ്ററി തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍. കാണാന്‍ സുന്ദരന്‍ കൂടിയാണ് നോക്കിയ 5.

നോക്കിയ 3

കാഴ്ചയില്‍ പ്രീമിയം സ്‍മാര്‍ട്ട്ഫോണ്‍ എന്ന തോന്നല്‍ ജനിപ്പിക്കുന്ന രീതിയിലാണ് നോക്കിയ 3യുടെ രൂപകല്‍പന. പോളികാര്‍ബണേറ്റ് ബോഡിയാണ് കരുത്ത്. 5 ഇഞ്ചാണ് ഡിസ്‍പ്ലേ വലുപ്പം. ആന്‍ഡ്രോയിഡ് 7.0 നൌഗട്ടാണ് ഓപ്പറേറ്റിങ് സിസ്റ്റം, 1.3 ക്വാഡ് കോര്‍ മീഡിയടെക് പ്രൊസസര്‍, 16 ജിബി മെമ്മറി, പ്രധാന കാമറയും മുന്‍ കാമറയും 8 മെഗാപിക്സല്‍ വീതം, 2650mAh ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷത.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News